India

'എന്റെ സുഹൃത്ത് അരുണിനെ എനിക്ക് നഷ്ടമായി'; അരുണ്‍ ജയ്റ്റ്‌ലിയുടെ വിയോഗത്തില്‍ വിതുമ്പി മോദി

ബഹ്‌റൈനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അരുണ്‍ ജയ്റ്റ്‌ലിയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി വാചാലനായത്

Author : സമകാലിക മലയാളം ഡെസ്ക്

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റ്‌ലിയുടെ ഓര്‍മകളില്‍ വിതുമ്പി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹ്‌റൈനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അരുണ്‍ ജയ്റ്റ്‌ലിയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി വാചാലനായത്. അടുത്ത സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായത് എന്നായിരുന്നു മോദി പറഞ്ഞത്. 

ബെഹ്‌റനിലെ ഉത്സവാന്തരീക്ഷത്തില്‍ ഹൃദയത്തില്‍ അഗാധമായ ദുഖത്തോടെയാണ് താനിവിടെ നില്‍ക്കുന്നത് എന്നാണ് മോദി പറഞ്ഞത്. അരുണ്‍ ജയ്റ്റ്‌ലിയുമായി ദീര്‍ഘനാളായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. 'രാഷ്ട്രീയ ജീവിതം ആരംഭിക്കുന്ന കാലംമുതല്‍ ഒപ്പം നടന്ന സുഹൃത്തായിരുന്നു. അദ്ദേഹവുമായി എല്ലാസമയത്തും താന്‍ ബന്ധംപുലര്‍ത്തിയിരുന്നു. ഒരുമിച്ച് സ്വപ്നംകാണുകയും പോരാടുകയും ചെയ്ത സുഹൃത്ത് അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് മരണപ്പെട്ടു. അദ്ദേഹം മരിക്കുമ്പോള്‍ ഇത്രയും അകലെ ഇവിടെയായിരിക്കുന്നത് തനിക്ക് ചിന്തിക്കാന്‍പോലുമാകില്ല. ഏതാനും ദിവസം മുമ്പ് മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും നഷ്ടമായി. ഇന്ന് തനിക്ക് തന്റെ സുഹൃത്ത് അരുണിനെയും നഷ്ടമായി' മോദി പറഞ്ഞു. 

ഫ്രാന്‍സ്, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിലാണ് മോദി. യുഎഇ സന്ദര്‍ശനത്തിന് ശേഷമാണ് മോദി ബഹ്‌റൈനില്‍ എത്തിയത്. ഇന്നലെ ഉച്ചയോടെയാണ് അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചത്. നീണ്ടനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. നിര്യാണ വാര്‍ത്ത അറിഞ്ഞതിനു പിന്നാലെ ജെയ്റ്റ്‌ലിയുടെ കുടുംബവുമായി പ്രധാനമന്ത്രി സംസാരിച്ചു. സുപ്രധാനമായ വിദേശപര്യടനം വെട്ടിച്ചുരുക്കി ഉടന്‍ മടങ്ങേണ്ടതില്ലെന്ന് പ്രധാനമന്ത്രിയുടെ ജെയ്റ്റ്‌ലിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം