India

'ഏകത്വം' കേന്ദ്രത്തിന് ഇഷ്ടപ്പെട്ടില്ല; റിപ്പബ്ലിക് ദിന ടാബ്ലോയില്‍നിന്ന് ബംഗാളിനെ ഒഴിവാക്കിയെന്ന് മമത

'ഏകത്വം' കേന്ദ്രത്തിന് ഇഷ്ടപ്പെട്ടില്ല; റിപ്പബ്ലിക് ദിന ടാബ്ലോയില്‍നിന്ന് ബംഗാളിനെ ഒഴിവാക്കിയെന്ന് മമത

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പ്രമേയം കേന്ദ്ര സര്‍ക്കാരിന് ഇഷ്ടപ്പെടാത്തതിനാല്‍ റിപ്പബ്ലിക് ദിന പരേഡിലെ ടാബ്ലോയില്‍നിന്ന് പശ്ചിമ ബംഗാളിലെ ഒഴിവാക്കിയതായി മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത്തവണത്തെ പ്രമേയമായി ഏകത്വമാണ് സംസ്ഥാനം നിര്‍ദേശിച്ചിരുന്നതെന്നും മമത പറഞ്ഞു.

2013ലും 2014ലും റിപ്പബ്ലിക് ദിന പരേഡിനോട് അനുബന്ധിച്ചുള്ള നിശ്ചല ദൃശ്യങ്ങളില്‍ പുരസ്‌കാരം കിട്ടിയത് പശ്ചിമ ബംഗാളിനാണ്. ഇത്തവണ ഏകത്വമാണ് സംസ്ഥാനം നിശ്ചല ദൃശ്യത്തിനുള്ള പ്രമേയമായി തെരഞ്ഞെടുത്തത്. നിര്‍ദേശം കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കുകയും ചെയ്തിരുന്നതായി മമത അറിയിച്ചു.

പ്രമയേം കേന്ദ്രത്തിന് ഇഷ്ടപ്പെടാത്തതുകൊണ്ടു മാത്രം ടാബ്ലോയില്‍നിന്ന് ബംഗാളിനെ ഒഴിവാക്കുകയാണ് ചെയ്തതെന്ന് മമത ആരോപിച്ചു. നിര്‍ദേശം സമര്‍പ്പിച്ച ശേഷം യോഗത്തിനു പോലും ബംഗാളിനെ വിളിച്ചില്ലെന്ന് മമത പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോർമുസ് അടച്ച് 'ബ്ലാക്ക്മെയിൽ' ചെയ്യാൻ നോക്കേണ്ട; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

എതിര്‍ ചക്രവാതം ദുര്‍ബലമാകുന്നു; സംസ്ഥാനത്ത് ഈ മാസം അവസാനത്തോടെ വേനല്‍ മഴയെത്തും

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; 12 ജില്ലകളില്‍ മുന്നറിയിപ്പ്

Today's Rashi Phalam April 19| സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മത പുലർത്തണം; പുതിയ ബന്ധങ്ങൾ രൂപപ്പെടാൻ സാധ്യത

നിരാശപ്പെടുത്തി സഞ്ജുവും ചെന്നൈയും; പൊരുതി ജയിച്ച് ഹൈദരാബാദ്; ടേബിളിലും മുന്നേറ്റം

SCROLL FOR NEXT