പ്രതീകാത്മക ചിത്രം 
India

ഏഴാം ക്ലാസുകാരി എട്ടുമാസം ഗര്‍ഭിണി; ഓട്ടോ ഡ്രൈവര്‍ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചു; അമ്മയ്ക്കും കാമുകനുമെതിരെ കേസ്

ഒരു വര്‍ഷത്തിലേറെയായി യുവാവ് സ്ഥിരമായി വീട്ടില്‍ വരാറുണ്ടെന്നും തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായും ഏഴാം ക്ലാസ് വിദ്യാര്‍ഥിനി നല്‍കിയി പരാതിയില്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: അമ്മയുടെ കാമുകന്‍ ഏഴാംക്ലാസുകാരിയെ ഒരു വര്‍ഷത്തോളം പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കിയ ശേഷം കടന്നുകളഞ്ഞതായും പരാതി. 22 കാരനായ ഓട്ടോ ഡ്രൈവറാണ് പീഡനത്തിനിരയാക്കിയത്. ബംഗളൂരു നഗരത്തില്‍ നിന്നും 50 കിലോ മീറ്റര്‍ അകലെയുള്ള മാഗഡിയിലാണ് സംഭവം. 

എട്ടുമാസം ഗര്‍ഭിണിയായ പതിനാലുകാരി ഇപ്പോള്‍ മുത്തശ്ശിയുടെ സംരക്ഷണത്തിലാണ്. ഒരു വര്‍ഷത്തിലേറെയായി യുവാവ് സ്ഥിരമായി വീട്ടില്‍ വരാറുണ്ടെന്നും തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായും ഏഴാം ക്ലാസ് വിദ്യാര്‍ഥിനി നല്‍കിയി പരാതിയില്‍ പറയുന്നു. അമ്മയും ഇയാളും ചേര്‍ന്ന് പലപ്പോഴും മദ്യപിക്കാന്‍ നിര്‍ബന്ധിക്കുമായിരുന്നെന്നും ഭക്ഷണത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയതായും പരാതിയില്‍ പറയുന്നു. 

മാസമുറ തെറ്റിയതിനുശേഷം സുഖമില്ലാതായപ്പോള്‍ അമ്മയോട് വിവരങ്ങള്‍ പറഞ്ഞെങ്കിലും മരുന്ന് വാങ്ങിക്കഴിക്കാന്‍ പറയുകയായിരുന്നു. സംഭവം അറിഞ്ഞതോടെ യുവാവ് വീട്ടീല്‍ വരാതെയായെന്നും മുത്തശ്ശിയോട് കാര്യങ്ങള്‍ അറിയിച്ച ശേഷം തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്നും പെണ്‍കുട്ടി പറയുന്നു. 

നിലവില്‍ മോഷണക്കേസില്‍ ജയിലിലാണ് പ്രതി വിനയ്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മ വീഴ്ചയില്‍ കൈകാലുകള്‍ പൊട്ടിയതിനാല്‍ കിടപ്പിലാണ്. ഭേദമായതിനുശേഷം അവരെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ അമ്മയ്ക്കും യുവാവിനുമെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT