India

ഒമ്പത് സ്വര്‍ണ്ണബിസ്‌ക്കറ്റുകളുമായി എയര്‍ ഇന്ത്യ ജീവനക്കാരന്‍ പിടിയില്‍ 

ദുബായില്‍ നിന്ന് എത്തിയ സ്‌പൈസ്‌ജെറ്റ് യാത്രക്കാരന് വേണ്ടിയാണ് ഇയാള്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്വര്‍ണ്ണബിസ്‌ക്കറ്റ് കടത്താന്‍ ശ്രമിക്കുന്നതിനിടെ എയര്‍ ഇന്ത്യ ജീവനക്കാരന്‍ അറസ്റ്റില്‍. ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ദുബായില്‍ നിന്ന് എത്തിയ സ്‌പൈസ്‌ജെറ്റ് യാത്രക്കാരന് വേണ്ടിയാണ് ഇയാള്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്താവളത്തിലെ ഇന്റര്‍നാഷണല്‍ ട്രാന്‍സ്ഫര്‍ ഏരിയയിലുള്ള ശുചിമുറിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 1962ലെ കസ്റ്റംസ് ആക്ട് പ്രകാരമാണ് അറസ്റ്റ്. സംഭവവുമായ ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; നാല് മരണം, 50ലേറെ പേര്‍ക്ക് പരിക്ക്

മദ്യപിച്ച് ട്രെയിനില്‍ കയറണ്ട; യാത്രക്കാരനെതിരെ നടപടിയെടുക്കാം, റെയില്‍വേ അധികാരം ശരിവെച്ച് ഹൈക്കോടതി

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ്

കോണ്‍ഗ്രസ് നേതാവ് അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍