India

ആവശ്യങ്ങള്‍ അംഗീകരിച്ചു; കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും; സമരം വിജയത്തിലേക്ക്‌

കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്നും മറ്റ് ആവശ്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകസമിതിയെ വെക്കുമെന്നും കര്‍ഷക നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഉറപ്പുനല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ദേശീയ തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ മഹാരാഷ്ട്രയിലെ കര്‍ഷകസമരം വിജയകരമായ അന്ത്യത്തിലേക്ക്. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതോടെയാണ് സമരം തീരാന്‍ സാഹചര്യം ഒരുങ്ങിയത്. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്നും മറ്റ് ആവശ്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകസമിതിയെ വെക്കുമെന്നും കര്‍ഷക നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഉറപ്പുനല്‍കി.

ആറു ദിവസംമുമ്പ് നാസിക്കില്‍നിന്ന് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷകരുടെ കാല്‍നടജാഥ ഒരുലക്ഷം മരഭടന്മാരുമായാണ്  ഞായറാഴ്ച മുംബൈയിലെത്തിയത്. മുംബൈ മഹാനഗരം സമരക്കാര്‍ക്ക് ആവേശകരമായ വരവേല്‍പ്പാണ് നല്‍കിയത്. ഞായറാഴ്ച രാത്രി സയോണിലെ കെ ജെ സോമയ്യ മൈതാനിയിലെത്തിയ മാര്‍ച്ച്  തിങ്കളാഴ്ച എസ്എസ് സി പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കരുതി പുലര്‍ച്ചെ തന്നെ  ആസാദ് മൈതാനിയിലേക്ക് നീങ്ങുകയായിരുന്നു.  നഗരം സ്തംഭിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് പുലര്‍ച്ചെ തന്നെ ആസാദ് മൈതാനിയിലേക്ക് നീങ്ങിയത്. 

ഉച്ചയ്ക്ക് രണ്ടുമണിക്ക് സമരസമിതി നേതാക്കളും മുഖ്യമന്ത്രിയും നടത്തി തീരുമാനമാവുന്നതു വരെ വളണ്ടിയര്‍മാര്‍ ആസാദി മൈതാനത്ത് തന്നെ തുടര്‍ന്നു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ നേതാക്കള്‍ തന്നെ സമരക്കാരെ അറിയിക്കും. ചര്‍ച്ച വിജയമായതോടെ  മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ നടത്തിയ സമരം ഐതിഹാസിക വിജയമാണ് കുറിച്ചത്. ഇത് സംസ്ഥാന രാഷ്ട്രീയത്തില്‍ സിപിഎമ്മിനും അഖിലേന്ത്യ കിസാന്‍ സഭയ്ക്കും പുത്തന്‍ ഊര്‍ജ്ജവും ആവേശവും നല്‍കും, കര്‍ഷകര്‍ക്ക് പുതുജീവനും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT