India

കനയ്യ വിഷക്കുപ്പി, വോട്ടിങ് യന്ത്രത്തില്‍ തട്ടിപ്പു നടത്തിയായാലും തോല്‍പ്പിക്കണമെന്ന് ശിവസേനാ നേതാവ്

കനയ്യ വിഷക്കുപ്പി, വോട്ടിങ് യന്ത്രത്തില്‍ തട്ടിപ്പു നടത്തിയായാലും തോല്‍പ്പിക്കണമെന്ന് ശിവസേനാ നേതാവ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബിഹാറിലെ ബെഗുസരായിയില്‍ സിപിഐ സ്ഥാനാര്‍ഥി കനയ്യ കുമാറിനെ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തിയിട്ടായാലും തോല്‍പ്പിക്കണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. കനയ്യ ലോക്‌സഭയില്‍ എത്തില്ലെന്ന് ഉറപ്പാക്കണമെന്ന് സേനാ മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തില്‍ റാവത്ത് ആവശ്യപ്പെട്ടു.

കനയ്യയുടെ വിജയം ഭരണഘടനയുടെ പരാജയമാണെന്ന് ശിവസേനാ നേതാവ് അഭിപ്രായപ്പെട്ടു. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തിയാണെങ്കിലും കനയ്യുടെ പരാജയം ഉറപ്പാക്കണം. കനയ്യ വിഷക്കുപ്പിയാണെന്നും ലേഖനത്തില്‍ സഞ്ജത് റാവത്ത് ആക്ഷേപിച്ചു.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി യൂണിയന്‍ നേതാവ് ആയിരിക്കെ ബിജെപി വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ കനയ്യ കുമാര്‍ ജന്മനാടായ ബെഗുസരായിയിലാണ് ജനവിധി തേടുന്നത്. ബിജെപിയിലെ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ് ആണ് ഇവിടെ കനയ്യയുടെ മുഖ്യ എതിരാളി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം