India

കനാൽ കരയിൽ പാട്ട് കേട്ടിരിക്കവെ പുലിയുടെ ആക്രമണം; കാട്ടിലേക്ക് വലിച്ചിഴച്ചു; എട്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

കനാൽ കരയിൽ പാട്ട് കേട്ടിരിക്കവെ പുലിയുടെ ആക്രമണം; കാട്ടിലേക്ക് വലിച്ചിഴച്ചു; എട്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂൺ: ഹെഡ് ​ഫോണിൽ പാട്ട്​ കേട്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തി. എട്ടാം ക്ലാസ്​ വിദ്യാർഥിനിയായ മംമ്തയാണ്​ മരിച്ചത്​. ഉത്തരാഖണ്ഡിലെ നൈനിറ്റാൽ ജില്ലയിലുള്ള രാംനഗർ മേഖലയിലാണ്​ ദാരുണ സംഭവം​.

രാംനഗറിലെ ബൈൽപരാവോ വന മേഖലക്കടുത്തുള്ള ചുനാഖാൻ ഭാഗത്താണ്​ പെൺകുട്ടിയുടെ വീട്​. വീടിന്​ സമീപത്തു കൂടി ഒഴുകുന്ന കനാലി​​ന്റെ കരയിലിരുന്ന് കുട്ടി പാട്ട് കേൾക്കുകയായിരുന്നു. ഈ സമയത്താണ് പുലി ആക്രമിച്ചതെന്ന് അധികൃയർ പറഞ്ഞു. പെൺകുട്ടിയെ പുലി കാട്ടിലേക്ക്​ വലിച്ചു കൊണ്ടുപോയതിന് ശേഷമാണ് വകവരുത്തിയത്.

‘സംഭവത്തെ കുറിച്ച്​ ഗ്രാമവാസികളിൽ നിന്ന്​ വിവരം ലഭിച്ചയുടനെ സ്ഥലത്തേക്ക്​ പോയി. ഒരു ഹെഡ്​ഫോണും ചീപ്പും സമീപത്ത്​ നിന്ന്​ ലഭിച്ചിട്ടുണ്ട്​. പെൺകുട്ടി പാട്ട്​ കേൾക്കുന്ന സമയത്താണ്​ പുലി ആക്രമിക്കാൻ വന്നത്​. പാട്ടിൽ ലയിച്ചിരുന്നതിനാൽ പുലി വന്നത്​ അവൾ അറിഞ്ഞു കാണില്ല‘- ബൈൽപരാവോ വനത്തിലെ റെയ്​ഞ്ചർ സന്തോഷ്​ പന്ത്​ പറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിനിടെ എട്ട്​ പേരെയാണ്​​ ഈ മേഖലയിൽ പുലികൾ കൊലപ്പെടുത്തിയത്​. ആക്രമണം വർധിച്ചതിന്റെ പശ്ചാത്തലത്തിൽ സ്ഥിരമായി പുലികൾ വരുന്ന മേഖലകളിൽ​ ഏഴ്​ ക്യാമറകളും രണ്ട്​ കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പുലി വരു​മ്പോൾ പ്രദേശവാസികൾ ശബ്ദമുണ്ടാക്കുന്നതിനാൽ അവ കാടിനുള്ളിലേക്ക്​ തിരിച്ചോടി പോകുമെന്നും വനപാലകൾ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി