India

കമ്യൂണിസ്റ്റ് ഗായകനെ പൊതുപരിപാടിയുടെ വീഡിയോ ഗാനത്തില്‍ നിന്ന് ബിജെപി ഗവണ്‍മെന്റ് വെട്ടിമാറ്റി; പ്രതിഷേധം ശക്തം

ബിജെപിയുടെ നേതൃത്വത്തിലുള്ള അസാം ഗവണ്‍മെന്റ് പശ്ചിം ബംഗാളില്‍ നിന്നുള്ള പാട്ടുകാരനായ ശുഭ പ്രസാദ് നന്തി മജംദാറിനെയാണ് വീഡിയോയില്‍ നിന്ന് നീക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: അസാമിലെ ബാരക് നദിയ്ക്ക് ആദരം അര്‍പ്പിച്ചുകൊണ്ട് നടത്തുന്ന നമാമി ബാരക് ഫെസ്റ്റിവലിന്റെ വീഡിയോ ഗാനത്തില്‍ നിന്ന് കമ്യൂണിസ്റ്റ് ഗായകനെ മാറ്റിയ ഗവണ്‍മെന്റ് നടപടിയ്‌ക്കെതിരേ പ്രതിഷേധം ശക്തം. ബിജെപിയുടെ നേതൃത്വത്തിലുള്ള അസാം ഗവണ്‍മെന്റ് പശ്ചിം ബംഗാളില്‍ നിന്നുള്ള പാട്ടുകാരനായ ശുഭ പ്രസാദ് നന്തി മജുംദാറിനെയാണ് വീഡിയോയില്‍ നിന്ന് നീക്കിയത്. ഈ മാസം 18 ന് നടക്കുന്ന പരിപാടിക്ക് മുന്നോടിയായി തയാറാക്കിയ വീഡിയോയില്‍ നിന്നാണ് ഗായകനെ മാറ്റിയത്. ഉറച്ച കമ്യൂണിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന വ്യക്തിയായതുകൊണ്ടാണ് നടപടിയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

ഫെസ്റ്റിവല്‍ വീഡിയോയില്‍ മജുംദാറും പാടിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ശബ്ദമുള്ള ഭാഗങ്ങള്‍ നീക്കിയ കാര്യം പിന്നീടാണ് മനസിലാക്കിയത്. കാലാകാരന് എതിരായുണ്ടായ നീക്കത്തില്‍ പ്രതിഷേധിച്ച് 34 സാംസ്‌കാരിക സംഘടനകള്‍ ഉള്‍പ്പെട്ട സമ്മിലിത സാന്‍സ്‌കൃതിക് മഞ്ചിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് അജയ് കുമാര്‍ റോയ് രാജിവെച്ചു. മജുദാര്‍ ആരാണ് എന്നറിഞ്ഞിട്ടാണ് അദ്ദേഹത്തെക്കൊണ്ട് പാടിപ്പിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ ശബ്ദം വീഡിയോയില്‍ നിന്ന് ഒഴിവാക്കിയത് മനുഷ്യത്വ രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

താന്‍ തീവ്ര ഇടതു അനുഭാവിയും ബിജെപിയുടെ കുടുത്ത വിമര്‍ശകനുമാണെന്ന് എല്ലാവര്‍ക്കും അറിയാം എന്നിട്ടും തന്നെ വിളിച്ച് പാടിപ്പിച്ചത് എന്തിനാണെന്നാണ് മജുംദാര്‍ ചോദിക്കുന്നത്. പൊതു പരിപാടിക്കു വേണ്ടിയുള്ള പാട്ടാണെന്ന് കരുതിയാണ് പാടിയതെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയാണെന്ന് അറിയില്ലായിരുന്നെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് അദ്ദേഹം പറഞ്ഞു. 

എന്നാല്‍ രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടല്ല മജുദാറിന്റെ ഭാഗം നീക്കം ചെയ്തതെന്നാണ് പരിപാടിയുടെ സംഘാടകരുടെ ഭാഷ്യം. സാങ്കേതിക പ്രശ്‌നങ്ങളാണ് കാരണമായി ഇവര്‍ നിരത്തുന്നത്. കോണ്‍ഗ്രസിനോടും ത്രിണമൂല്‍ കോണ്‍ഗ്രസിനോടുമെല്ലാം അനുഭാവമുള്ളവര്‍ ഇതില്‍ പാടിയിട്ടുണ്ടെന്നും അതിനാല്‍ കമ്യൂണിസ്റ്റായതുകൊണ്ടെല്ല മജുംദാറിനെ ഒഴിവാക്കിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം