India

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച കോ പൈലറ്റ് അഖിലേഷ് കുമാറിന് കുഞ്ഞ് പിറന്നു 

മേഘ ശുക്ള ആൺകുഞ്ഞിന് ജന്മം നൽകി

Author : സമകാലിക മലയാളം ഡെസ്ക്

മഥുര: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച സഹ പൈലറ്റ് ക്യാപ്റ്റൻ അഖിലേഷ് കുമാറിന്റെ ഭാര്യ പ്രസവിച്ചു. ഞായറാഴ്ച മഥുര നയാതി മെഡിസിറ്റിയിൽ മേഘ ശുക്ള ആൺകുഞ്ഞിന് ജന്മം നൽകി. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനിലയിൽ കുഴപ്പമില്ലെന്ന് ഡോക്ടർ അറിയിച്ചു. 

ഓഗസ്റ്റ് ഏഴിന് രാത്രിയാണ് ദുബായിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ടത്. 190 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിലെ രണ്ടു പൈലറ്റുമാരടക്കം ഇരുപതിലേറെ പേർ അപകടത്തിൽ മരിച്ചു.

കുഞ്ഞ് ജനിച്ചത് ജീവിതത്തിൽ വീണ്ടും സന്തോഷം നിറച്ചെന്ന് മേഖ പറഞ്ഞു. കുഞ്ഞിന്റെ ജനനം ആശ്വാസം പകരുന്നതാണെന്നും കുഞ്ഞിലൂടെ അഖിലേഷ് ജീവിക്കുമെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം