India

കര്‍ണാടകയില്‍ തിങ്കളാഴ്ച രാവിലെ പത്തിന് വിശ്വാസ വോട്ടെടുപ്പ്; പിന്നാലെ സാമ്പത്തിക ബില്ല് പാസാക്കുമെന്ന് യെദ്യൂരപ്പ

കര്‍ണാടകയില്‍ ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാര്‍ 29ന് വിശ്വാസ വോട്ട് തേടും

Author : സമകാലിക മലയാളം ഡെസ്ക്


ബെംഗലൂരു: കര്‍ണാടകയില്‍ ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാര്‍ 29ന് വിശ്വാസ വോട്ട് തേടും. തിങ്കളാഴ്ച രാവിലെ 10ന് വിശ്വാസ വോട്ട് തേടുമെന്നും പിന്നാലെ സാമ്പത്തിക ബില്ല് പാസാക്കുമെന്നും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം യെദ്യൂരപ്പ വ്യക്തമാക്കി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം തന്നെ കര്‍ണാടകയിലെ ജനങ്ങളോട് നന്ദി പറയുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നാലാംതവണയാണ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയാകുന്നത്. സഭയില്‍ ബിജെപിക്ക് നിലവില്‍ 101 അംഗങ്ങളുടെ പിന്തുണയാണുള്ളത്. 15 വിമത എംഎല്‍എമാര്‍ തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യും എന്ന പ്രതീക്ഷയിലാണ് ബിജെപി. 

വിമത എംഎല്‍എമാരുടെ കൂട്ടരാജിയെ തുടര്‍ന്ന് കുമാരസ്വാമി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ വീണതിനു പിന്നാലെയാണ് കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. പതിന്നാലുമാസമായിരുന്നു കുമാരസ്വാമി സര്‍ക്കാരിന്റെ ആയുസ്സ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി