India

കലാപത്തിന് കാരണം കോടതി; തെറ്റ് കേസ് കൊടുത്ത പെണ്‍കുട്ടിയുടെ ഭാഗത്ത്; റാം റഹീമിനെ പിന്തുണച്ച് ബിജെപി എംപി സാക്ഷി മഹാരാജ് 

ആരുടെ ഭാഗത്താണ് ശരി? റാം റഹീമിനെ ദൈവതുല്യം കാണുന്ന കോടിക്കണക്കിന് ആള്‍ക്കാരുടെ ഭാഗത്തോ മാനഭംഗത്തിന് കേസു കൊടുത്ത പെണ്‍കുട്ടിയുടെ ഭാഗത്തോ?

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ സിബിഐ കോടതി ശിക്ഷിച്ച ദേരാ സച്ച സൗദ തലവനും ആള്‍ദൈവവുമായ റാം റഹീമിനെ പിന്തുണച്ച് ബിജെപി എംപി സാക്ഷി മഹാരാജ്. ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് റാം റഹീമിനെതിരായ കോടതിവിധിയെന്നു സാക്ഷി മഹാരാജ് കുറ്റപ്പെടുത്തി.വിവിധ സംസ്ഥാനങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിനു കാരണക്കാര്‍ വിധി പുറപ്പെടുവിച്ച കോടതിയാണെന്നും സാക്ഷി മഹാരാജദ് അബിപ്രായപ്പെട്ടു. 

'ആരുടെ ഭാഗത്താണ് ശരി? റാം റഹീമിനെ ദൈവതുല്യം കാണുന്ന കോടിക്കണക്കിന് ആള്‍ക്കാരുടെ ഭാഗത്തോ മാനഭംഗത്തിന് കേസു കൊടുത്ത പെണ്‍കുട്ടിയുടെ ഭാഗത്തോ? റാം റഹീമിനെ പോലുള്ള മാന്യനായ വ്യക്തിക്കെതിരെയാണ് ആരോപണം ഉന്നയിക്കുന്നതെന്ന് ഓര്‍ക്കണം',സാക്ഷി മഹാരാജ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പ് സ്വാധീനം ചെലുത്തുന്നു എന്ന് ആരോപിച്ച കോൺഗ്രസ്, ഇപ്പോൾ കേരളത്തിൽ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണം': പിണറായി വിജയൻ

ഇന്റർവ്യൂവിലെ സ്ഥിരം 'ഗൂഗ്ലി' ചോദ്യങ്ങളുടെ മുന്നിൽ പതറിയിട്ടുണ്ടോ?; സ്മാർട്ടായി മറുപടി പറയാൻ ഇതാ വഴികൾ

എയർ ഫ്രയർ വൃത്തിയാക്കാൻ ബേക്കിങ് സോഡ ഉപയോഗിക്കാമോ? 10 മിനിറ്റ് ക്ലീനിങ് ടിപ്പ്

മൂന്നാറിൽ മണ്ണിടിച്ചിൽ ഭീഷണി ഉയർത്തി വൻ വിള്ളൽ; പഴയമുന്നാർ സി.എസ്.ഐ പള്ളിയും വൈദിക മന്ദിരവും അതീവ അപകടാവസ്ഥയിൽ

'എത്ര പിആർ നൽകിയാലും ഇന്ന് സായ് എത്തിയ ഇടത്ത് എത്താൻ കഴിയില്ല; അതാണ് പ്രേക്ഷകരെ ആവേശത്തിലാക്കിയത്'