India

കള്ളന് വനിത എസ്‌ഐയുടെ വിവാഹാലോചന; പെണ്ണു കാണാന്‍ എത്തിയ പിടികിട്ടാപ്പുള്ളി പിടിയിലായി

55 കാരനായ ബാലകൃഷ്ണന്‍ ചൗബെയാണ് മാധവിയുടെ വിവാഹ ഓഫറില്‍ വീണ് കെണിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

ഛത്തര്‍പൂര്‍; വിവാഹ വാഗ്ദാനം നല്‍കി പിടികിട്ടാപ്പുള്ളിയെ കുടുക്കി വനിത പൊലീസ്. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ സ്റ്റേഷനിലെ വനിത എസ്‌ഐ മാധവി അഗ്നിഹോത്രിയാണ് വര്‍ഷങ്ങളായി നാട്ടുകാര്‍ക്കും പൊലീസിനും തലവേദന സൃഷ്ടിച്ച കള്ളനെ കുടുക്കിയത്. 55 കാരനായ ബാലകൃഷ്ണന്‍ ചൗബെയാണ് മാധവിയുടെ വിവാഹ ഓഫറില്‍ വീണ് കെണിയിലായത്. 

മൂന്ന് വര്‍ഷത്തോളമായി മധ്യപ്രദേശ് പൊലീസിന് തലവേദനയായിരുന്നു ബാലകൃഷ്ണന്‍. ഇയാളുടെ പേരില്‍ കൊലപാതകത്തിനും മോഷണത്തിനും കേസ് എടുത്തിട്ടുണ്ട്. കുറ്റം ചെയ്ത ശേഷം ഉത്തര്‍പ്രദേശിലേക്ക് കടക്കുകയാണ് ചെയ്യാറ്. ഇയാളെ പിടിക്കാന്‍ ഒളിയിടങ്ങളില്‍ പരിശോധന നടത്തിയിട്ടുണ്ടെങ്കിലും പിടികൂടാനായിട്ടില്ല. ഇതോടെയാണ് ഇയാളെ പിടിക്കാനായി പൊലീസ് വ്യത്യസ്തമായ ആശയം പ്രയോഗിച്ചത്. 

ബാലകൃഷ്ണയെ പിടിക്കാനുള്ള ചുമതല മാധവിക്കായിരുന്നു. ഇതിനായി തന്റെ പഴയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിവാഹആലോചന ഇന്‍ഫോര്‍മേഴ്‌സ് വഴി ബാലകൃഷ്ണനെ അറിയിച്ചു. ഇതില്‍ ഇയാള്‍ വീഴുകയായിരുന്നു. തുടര്‍ന്ന് ഫേയ്‌സ്ബുക്ക് വഴി സംസാരിക്കുകയും കാണുന്നതിനായി ഉത്തര്‍പ്രദേശിലെ ബിജോരിയിലെ ഗ്രാമത്തിലേക്ക് വരാനും പറഞ്ഞു. ബാലകൃഷ്ണന്‍ എത്തിയോടെ 

സാധാരണ വേഷം ധരിച്ച ആയുധധാരികളായ പൊലീസുകാരെ ക്ഷേത്രത്തിനു സമീപം വിന്യസിച്ചു. മാധവിയുടെ ബന്ധുക്കളെന്ന വ്യാജേന ആയുധധാരികളായ പൊലീസും ഒപ്പമുണ്ടായിരുന്നു. ബൈക്കിലെത്തിയ ബാലകൃഷ്ണന്‍ മാധവിയുടെ അടുത്തേക്കു വരാന്‍ തുടങ്ങിയപ്പോള്‍ പൊലീസ് പിടികൂടുകയായിരുന്നു. അറസ്റ്റിലായ ഇയാളെ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് മാറ്റി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം