India

കാമുകന്റെ ഭാര്യയെ കൊന്നത് പത്തുലക്ഷത്തിന്റെ കൊട്ടേഷനിന്‍: മോഡല്‍ അറസ്റ്റില്‍

ആറുമാസം മുന്‍പാണ് ഇവര്‍ സുനിതയെ കൊല്ലാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അധ്യാപിക വെടിയേറ്റുമരിച്ചതിനു പിന്നില്‍ ഭര്‍ത്താവിന്റെ കാമുകി നല്‍കിയ 10 ലക്ഷം രൂപയുടെ ക്വട്ടേഷനെ തുടര്‍ന്നാണെന്ന് കണ്ടത്തി. തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് സ്‌കൂള്‍ അധ്യാപികയായ സുനിത(38) വെടിയേറ്റു മരിച്ചത്. സംഭവത്തില്‍ സുനിതയുടെ ഭര്‍ത്താവും കാമുകിയും സുഹൃത്തും നേരത്തേ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് കൊട്ടേഷന്‍ സംഘത്തിലെത്തി നില്‍ക്കുന്നത്. 

സുനിതയുടെ ഭര്‍ത്താവ് മന്‍ജീത്(38), സുഹൃത്തുക്കളായ ഏഞ്ചല്‍ ഗുപ്ത എന്ന ശശി പ്രഭ(26), രാജീവ്(40) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്തത്. മന്‍ജീത്തിന് ഏഞ്ചലുമായി ഉണ്ടായിരുന്ന ബന്ധമാണ് സംഭവങ്ങള്‍ക്ക് കാരണം. സുനിതയെ ഒഴിവാക്കണമെന്ന് തീരുമാനിച്ച ഭര്‍ത്താവും കാമുകിയും സുനിതയെ വകവരുത്തുകയായിരുന്നു. 

ഇതിനിടെ സുനിതയുടെ സഹോദരന്‍ ഏഞ്ചലിന്റെ വീട്ടില്‍ പോയി മന്‍ജീത്തിനെ വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഏതുവിധേനയും സുനിതയെ ഇല്ലാതാക്കാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. ഏഞ്ചല്‍ മോഡലായി ജോലി ചെയ്യുകയാണ്.

ആറുമാസം മുന്‍പാണ് ഇവര്‍ സുനിതയെ കൊല്ലാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇതിനായി ഏഞ്ചല്‍ നിരവധി കൊട്ടേഷന്‍ സംഘങ്ങളെ സമീപിച്ചിരുന്നു. 18 ലക്ഷം രൂപയാണ് കൊട്ടേഷന്‍ സംഘം ആവശ്യപ്പെട്ടത്. എന്നാല്‍ 10 ലക്ഷത്തിന് കൊട്ടേഷന്‍ ഉറപ്പിച്ചു. ഇതില്‍ 2.5 ലക്ഷം രൂപ രണ്ടു തവണകളിലായി കൊട്ടേഷന്‍ സംഘത്തിന് കൈമാറിയിരുന്നു. 

പദ്ധതി അവസാനമായി ആസൂത്രണം ചെയ്തത് ഒക്ടോബര്‍ 23ന് ആണ്. ഏഞ്ചല്‍ കൊലയാളി സംഘത്തിലെ ഓരോരുത്തര്‍ക്കും പ്രത്യേക ടാസ്‌കുകള്‍ നല്‍കിയിരുന്നു. മന്‍ജീത്തിന്റെ ദൗത്യം സുനിതയുടെ ദൈന്യംദിന കാര്യങ്ങള്‍ കൊട്ടേഷന്‍ സംഘത്തെ അറിയിക്കുകയായിരുന്നു. മന്‍ജീത്തിന്റെ െ്രെഡവര്‍ കൂടിയായ രാജീവാണ് കൊട്ടേഷന്‍ സംഘത്തെ സുനിതയുടെ അടുത്തെത്തിച്ചത്. 

സുനിതയുടെ ദേഹത്ത് മൂന്ന് തവണ വെടിയേറ്റു. വെടിയേറ്റയുടന്‍ സുനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സുനിതയുടെ ഡയറിക്കുറിപ്പുകളും കൊലയാളികളികളെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചു. സ്ഥിരമായി ഡയറി എഴുതിയിരുന്ന സുനിത 

മന്‍ജീതിന്റെ പ്രണയം തന്നെ വിഷാദത്തിലേക്ക് എത്തിച്ചതായും വിവാഹമോചനം നല്‍കാന്‍ വിസമ്മതിക്കുന്നതിനാല്‍ തന്റെ ജീവന് ഭീഷണിയുള്ളതായും എഴുതിയിരുന്നു. സുനിതയ്ക്കും മന്‍ജീത്തിനും 16 വയസ് പ്രായമുള്ള മകളും എട്ടുവയസുള്ള മകനുമുണ്ട്.  വെടിവെച്ചയാളിനെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT