India

കുഞ്ഞ് കിണറ്റില്‍, പരക്കം പാഞ്ഞ് അമ്മക്കുരങ്ങ്; അവസാനം 'അറ്റകൈ പ്രയോഗം' (വീഡിയോ)

കിണറ്റില്‍ വീണ കുഞ്ഞിനെ രക്ഷിക്കുന്ന അമ്മക്കുരങ്ങന്റെ വീഡിയോയാണ്വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കുഞ്ഞിന് വേണ്ടി അമ്മമാര്‍ എന്തും ചെയ്യും. വേണമെങ്കില്‍ ജീവന്‍ ത്യജിക്കാന്‍ വരെ തയ്യാറാകും. അതാണ് മാതൃത്വത്തിന്റെ പ്രത്യേകത. കുഞ്ഞിന് വേണ്ടി അമ്മ എലി പാമ്പുമായി പോരാടുന്ന ഹൃദയസ്പൃക്കായ വീഡിയോ വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായാണ് പങ്കുവെച്ചത്. സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഷെയര്‍ ചെയ്ത അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

കിണറ്റില്‍ വീണ കുഞ്ഞിനെ രക്ഷിക്കുന്ന അമ്മക്കുരങ്ങന്റെ വീഡിയോയാണ്
വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. ഒരുപാട് ശ്രമിച്ചിട്ടും രക്ഷിക്കാന്‍ കഴിയാതെ വന്നതോടെ തന്റെ വാലു ഉപയോഗിച്ച് കുഞ്ഞിനെ രക്ഷിക്കുന്നതാണ് വീഡിയോയിലുള്ളത്.

കിണറിന്റെ മുകളില്‍ എന്തു ചെയ്യണമെന്ന് അറിയാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന അമ്മക്കുരങ്ങന്റെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തില്‍. കിണറ്റില്‍ വീണുകിടക്കുന്ന കുഞ്ഞിനെ എങ്ങനെ രക്ഷിക്കുമെന്ന് അറിയാതെ പരിഭ്രാന്തിയോടെ പരക്കം പായുകയാണ് അമ്മക്കുരങ്ങ്. എല്ലാം ശ്രമവും പരാജയപ്പെട്ടതോടെയാണ് , സ്വന്തം വാലു ഉപയോഗിച്ച് കുഞ്ഞിനെ അമ്മക്കുരങ്ങ് രക്ഷിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

SCROLL FOR NEXT