India

കുട്ടിക്കടത്തുകാരെന്ന് സംശയം; കോണ്‍ഗ്രസ് നേതാക്കളെ ഓടിച്ചിട്ട് അടിച്ച് ആള്‍ക്കൂട്ടം, കാറും തകര്‍ത്തു, അന്വേഷണം 

കുട്ടിക്കടത്തുകാരെന്ന് തെറ്റിദ്ധരിച്ച് കോണ്‍ഗ്രസ് നേതാക്കളെ ആള്‍ക്കൂട്ടം വളഞ്ഞിട്ട് മര്‍ദിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: കുട്ടിക്കടത്തുകാരെന്ന് തെറ്റിദ്ധരിച്ച് കോണ്‍ഗ്രസ് നേതാക്കളെ ആള്‍ക്കൂട്ടം വളഞ്ഞിട്ട് മര്‍ദിച്ചു. പ്രാദേശിക നേതാക്കളായ ധര്‍മ്മേന്ദ്ര ശുക്ല, ലളിത് ഭരാസ്‌കര്‍, ധര്‍മു സിങ് എന്നിവരാണ് മര്‍ദനത്തിന് ഇരയായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും തകര്‍ത്തു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മധ്യപ്രദേശിലെ ബെട്ടൂല്‍ ജില്ലയിലെ നവല്‍സിങ് ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ഗ്രാമവാസികള്‍ മുഖ്യപാത ബ്ലോക്ക് ചെയ്തു. ഈ സമയം ഇതുവഴി കാറില്‍ കടന്നുവന്ന നേതാക്കള്‍ റോഡ് തടസ്സപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. മോഷ്ടാക്കളായിരിക്കും ഇതിന്റെ പിന്നിലെന്ന് കരുതി വാഹനം തിരിച്ച് നേതാക്കള്‍ മടങ്ങിപ്പോയി. ഇത് ശ്രദ്ധയില്‍പ്പെട്ട ഗ്രാമവാസികള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്ന് തെറ്റിദ്ധരിച്ച് പിന്തുടര്‍ന്നു. തുടര്‍ന്ന് വാഹനം തടഞ്ഞ് ഇവരെ പുറത്തിറക്കിയശേഷം ഗ്രാമവാസികള്‍ വളഞ്ഞിട്ട് നേതാക്കളെ മര്‍ദിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ കുറെ ആഴ്ചകളായി കുട്ടിക്കടത്തുകാരെന്ന് സംശയിച്ച് ആള്‍ക്കൂട്ടം ആക്രമിക്കുന്ന വാര്‍ത്തകള്‍ നിരവധി പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഈ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം