മുംബൈ: മരത്തില്‍ കയറില്‍ കെട്ടിയിട്ട് കുരങ്ങനെ തല്ലി കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്. മഹാരാഷ്ട്രയിലെ വാഷിം മേഖലയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
കുരങ്ങ് വര്‍ഗത്തില്‍പ്പെട്ട മൃഗത്തെ മരത്തില്‍ കെട്ടിയിട്ട് രണ്ടുപേര്‍ ചേര്‍ന്ന് ഒരു ദയയുമില്ലാതെ തല്ലി കൊല്ലുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. ചെരിപ്പും, വടിയുമെല്ലാം ഉപയോഗിച്ച് രണ്ടു യുവാക്കള്‍ ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജീവന്‍ നഷ്ടപ്പെട്ട ശേഷവും വിനോദമെന്ന നിലയില്‍ കുരങ്ങിന് നേരെയുളള ക്രൂരത തുടര്‍ന്നു. ഇതിനിടെ കുരങ്ങിനെ അസഭ്യം പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അതേസമയം സംഭവം പുറത്തുവന്നതിന് പിന്നാലെ മൃഗസംരക്ഷണ നിയമപ്രകാരം ഫോറസ്റ്റ് അധികൃതര്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കടപ്പാട്: ഇന്ത്യ ടുഡേ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates