പ്രതീകാത്മക ചിത്രം 
India

കേണല്‍ ജീവനക്കാരിയുമായി ഓഫീസില്‍ വെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടു ; വീഡിയോയില്‍ പകര്‍ത്തി ജവാന്മാര്‍, അന്വേഷണം

ജവാന്മാര്‍ കേന്ദ്രപ്രതിരോധ മന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗണ്ഡ്: കേണല്‍ ഓഫീസിലെ ജീവനക്കാരിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ജവാന്മാര്‍ മൊബൈലില്‍ പകര്‍ത്തി. സംഭവത്തില്‍ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു. 25 രജപുത്താന റൈഫിള്‍സിലെ രണ്ട് ജവാന്മാര്‍ കേന്ദ്രപ്രതിരോധ മന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പഞ്ചാബിലെ അബോഹറില്‍ ജോലിചെയ്യുന്ന സമയത്താണ് കേണല്‍ ജീവനക്കാരിയുമായി ഓഫീസിനുള്ളില്‍വെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. ഇദ്ദേഹത്തിന്റെ നിരന്തരമായ മാനസികപീഡനത്തിന് ഇരയായ രണ്ട് ജവാന്മാര്‍ ഈ സംഭവം ചിത്രീകരിക്കുകയായിരുന്നു. കേണലിനെ ഒരു പാഠം പഠിപ്പിക്കാനായാണ് ഇത് മൊബൈലില്‍ പകര്‍ത്തിയത്. കേണലിനെ തുറന്നുകാട്ടുകയായിരുന്നു ലക്ഷ്യമെന്ന് ജവാന്മാര്‍ സൂചിപ്പിച്ചു. കേന്ദ്രമന്ത്രിക്ക് നല്‍കിയ കത്തില്‍ തങ്ങള്‍ വീഡിയോ പകര്‍ത്തിയ കാര്യവും ഇവര്‍ വിശദീകരിച്ചിട്ടുണ്ട്.

അതേസമയം, സംഭവത്തില്‍ ഉള്‍പ്പെട്ട കേണല്‍ നിലവില്‍ സര്‍വീസില്‍നിന്ന് വിരമിച്ചയാളാണ്. സര്‍വീസില്‍നിന്ന് വിരമിച്ചെങ്കിലും സൈനിക നിയമമനുസരിച്ചുള്ള അന്വേഷണം നേരിടാന്‍ ഇദ്ദേഹം ബാധ്യസ്ഥനാണെന്നാണ് റിപ്പോര്‍ട്ട്. പകര്‍ത്തിയ വീഡിയോ ഉപയോഗിച്ച് ജവാന്മാര്‍ കേണലിനെ ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നോ എന്നും സൈന്യം അന്വേഷിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'

മർദ്ദനമേറ്റ മനോവിഷമത്തിൽ ആത്മഹത്യ: കോളജ് അധ്യാപികയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ

പത്ത് ദിവസം ഉറക്കമില്ലാതെ ഷൂട്ട് ചെയ്തു; ഛര്‍ദ്ദിച്ചു, ഉറങ്ങാന്‍ ഇഞ്ചക്ഷന്‍ വേണ്ടി വന്നു, ഒടുവില്‍ മടുത്തു: സംയുക്ത വര്‍മ