India

കൊയ്ത്തരിവാളുമായി ഹേമമാലിനി പാടത്തിറങ്ങി; പ്രചാരണം, വിമര്‍ശനം (ചിത്രങ്ങള്‍)

കൊയ്ത്തരിവാളുമായി ഹേമമാലിനി പാടത്തിറങ്ങി; പ്രചാരണം, വിമര്‍ശനം (ചിത്രങ്ങള്‍)

Author : സമകാലിക മലയാളം ഡെസ്ക്

മഥുര: ഹിന്ദി ചലച്ചിത്ര നടിയും ബിജെപി എംപിയുമായ ഹേമമാലിനി കൊയ്ത്തരിവാളുമായി പാടത്ത്. ഉത്തര്‍പ്രദേശിലെ മഥുര മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ 'ഡ്രീം ഗേള്‍' തെരഞ്ഞെടുപ്പു പ്രചാരണത്തിനായാണ് പാടത്തിറങ്ങിയത്. 

ഗോവര്‍ധന്‍ മേഖലയിലെ പ്രചാരണത്തിനു തുടക്കം കുറിച്ചുകൊണ്ടാണ് ഹേമമാലിനി ഗോതമ്പു പാടത്ത് എത്തിയത്. അവിടെ കൊയ്തുകൊണ്ടിരുന്ന സ്ത്രീകളെ സഹായിക്കാനായി അരിവാളുമായി സ്ഥാനാര്‍ഥിയും ഇറങ്ങി. ഗോതമ്പു കറ്റകള്‍ കെട്ടിവയ്ക്കാനും ഹേമമാലിനി സഹായിച്ചു.

എഎന്‍ഐ/ട്വിറ്റര്‍
 

നടിയുടെ പ്രചാരണം പക്ഷേ വിമര്‍ശനത്തോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രം കാണുന്ന പ്രതിഭാസമാണ് ഇതെന്നാണ് ട്വിറ്ററില്‍ വന്ന കമന്റുകളില്‍ ഒന്ന്. കര്‍ഷകരുടെ യഥാര്‍ഥ പ്രശ്‌നം മറച്ചുവയ്ക്കാന്‍ ഇതുകൊണ്ടൊന്നും ആവില്ലെന്നും വന്നു വിമര്‍ശനം. ഹേമമാലിനി താന്‍ അഭിനയിച്ച പഴയ സിനിമ ഓര്‍ത്തതാണെന്നും കമന്റുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന

'ഞാന്‍ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി