India

കൊറോണ ചൈനക്കാരെ പാഠം പഠിപ്പിക്കാന്‍ വന്ന നരസിംഹാവതാരം; പശു സംരക്ഷകരായ ഇന്ത്യക്കാരെ പിടികൂടില്ലെന്ന് ഹിന്ദുമഹാസഭ അധ്യക്ഷന്‍

ലോകത്തെ ഭീതിയിലാഴ്ത്തി പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് മാസാംഹാരം കഴിക്കുന്നവരെ ശിക്ഷിക്കാനായി പിറവിയെടുത്ത അവതാരമാണെന്ന് ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകത്തെ ഭീതിയിലാഴ്ത്തി പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് മാസാംഹാരം കഴിക്കുന്നവരെ ശിക്ഷിക്കാനായി പിറവിയെടുത്ത അവതാരമാണെന്ന് ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി. കൊറോണ ഒരു വൈറസ് അല്ല, സാധു ജീവികളുടെ രക്ഷയ്‌ക്കെത്തിയ അവതാരമാണ് അതെന്നും ചക്രപാണി പറഞ്ഞു.

'കൊറോണ ഒരു വൈറസ് അല്ല. സാധു ജീവികളുടെ രക്ഷയ്‌ക്കെത്തിയ അവതാരമാണ്. മാംസം ഭക്ഷിക്കുന്നവരെ കാത്ത് മരണം ഉണ്ടെന്ന സന്ദേശം നല്‍കാനാണ് അത് എത്തിയിരിക്കുന്നത്. മാംസാഹരം കഴിക്കുന്ന ചൈനീസ് ജനതയെ പാഠം പഠിപ്പിക്കാന്‍ എത്തിയ നരസിംഹാവതാരമാണ് കൊറോണ.'

'കൊറോണയുടെ വിഗ്രഹമുണ്ടാക്കി പ്രാര്‍ത്ഥിക്കുകയാണ് ചൈനീസ് ഭരണകൂടം ചെയ്യേണ്ടത്. ഇനിയൊരിക്കലും ജീവികളെ കൊല്ലില്ലെന്ന് പ്രതിജ്ഞയെടുക്കണം. അങ്ങനെയെങ്കില്‍ ഇനി കൊറോണ വരില്ല. ചൈനക്കാര്‍ അങ്ങനെ ചെയ്താല്‍ ഈ അവതാരം അതിന്റെ ലോകത്തേക്ക് തിരിച്ചു പോകും'.  ചക്രപാണി പറഞ്ഞു. പശു സംരക്ഷകരും ദൈവ വിശ്വാസികളുമായ ഇന്ത്യക്കാര്‍ക്ക് കൊറോണ ബാധിക്കില്ലെന്നും ചക്രപാണി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ