India

കൊലപാതകം 'ദൃശ്യം' മോഡലിൽ; 22കാരിയെ കൊലപ്പെടുത്തിയ ബിജെപി നേതാവും മക്കളും അറസ്റ്റിൽ

ഇന്‍ഡോറില്‍ 22 യുവതിയെ കൊലപ്പെടുത്തിയ കേസില്‍ അച്ഛനും മക്കളുമടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ 22 യുവതിയെ കൊലപ്പെടുത്തിയ കേസില്‍ അച്ഛനും മക്കളുമടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. ബിജെപി നേതാവായ ജഗ്ദീഷ് കരോട്ടിയ (കല്ലു പല്‍വാന്‍-65), മക്കളായ അജയ് (36), വിജയ് (38), വിനയ് (31) സഹായിയായ നീലേഷ് കശ്യപ് (28) എന്നിവരാണ് അറസ്റ്റിലായത്. 

ബന്‍ഗംഗയില്‍ താമസിക്കുന്ന ട്വിങ്കിള്‍ (22) എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ട്വിങ്കിളിന് ജഗ്ദീഷ് കരോട്ടിയുമായി അവിഹിത ബന്ധമുണ്ടായിരുന്നു. തുടര്‍ന്ന് ജഗ്ദീഷുമായി താമസിക്കണമെന്ന് പറഞ്ഞ് ട്വിങ്കിള്‍ പ്രശ്നമുണ്ടാക്കിയതോടെ മക്കളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. മലയാളത്തില്‍ വന്‍ ഹിറ്റായി മാറിയ ദൃശ്യം സിനിമയുടെ ഹിന്ദി പതിപ്പ് കണ്ട ശേഷമാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. 

2016 ഒക്ടോബര്‍ 16ന് ട്വിങ്കിളിന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഈ സംഘം കത്തിച്ചു. ഈ സ്ഥലത്ത് നിന്ന് ട്വിങ്കിളിന്‍റെ ആഭരണങ്ങള്‍ ലഭിച്ചതാണ് കേസിന് വഴിത്തിരിവായത്. 

ഒരു നായയെ കത്തിച്ച ശേഷം ആരോ ഒരു മനുഷ്യ മൃതദേഹം കത്തിച്ചുവെന്ന് പറഞ്ഞ് പരത്തുകയാണ് പ്രതികള്‍ ആദ്യം ചെയ്തത്. ഇതോടെ പൊലീസ് എത്തി പരിശോധന നടത്തിയപ്പോള്‍ അത് നായയുടെ മ‌ൃതദേഹമാണെന്ന് വ്യക്തമായതോടെ അന്വേഷണം വഴിതിരിച്ച് വിടാന്‍ പ്രതികള്‍ക്ക് സാധിച്ചു. തുടര്‍ന്ന് ബ്രെയിന്‍ ഇലക്ട്രിക്കല്‍ ഓസിലേഷന്‍ സിഗ്നേച്ചര്‍ ഫ്രൊഫിലിങ് (ബിഇഒഎസ്) എന്ന ശാസ്ത്രീയ പരിശോധന നടത്തിയാണ് കുറ്റകൃത്യത്തില്‍ പ്രതികളുടെ പങ്ക് കണ്ടെത്താന്‍ കഴിഞ്ഞത്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ഇന്‍ഡോര്‍ ഡിഐജി വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT