ലഡാക്കിലെ സോജില പാസില്‍ കാവല്‍ നില്‍്കുന്ന ഇന്ത്യന്‍ സൈനികര്‍/ ഫയല്‍ ചിത്രം 
India

കൊല്ലപ്പെട്ടവരില്‍ ചൈനീസ് കമാന്‍ഡിങ് ഓഫിസറും; ഏറ്റുമുട്ടലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ചൈനീസ് സൈന്യവുമായി തിങ്കളാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ നാല് ഇന്ത്യന്‍ സൈനികരുടെ നില ഗുരുതരമെന്നു റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ ചൈനയുടെ കമാന്‍ഡിങ് ഓഫിസറും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഒരു കമാന്‍ഡിങ് ഓഫിസര്‍ ഉള്‍പ്പെടെ ഇരുപത് ഇന്ത്യന്‍ സേനാംഗങ്ങള്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടലില്‍ 43 ചൈനീസ് സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ചൈന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ അതിര്‍ത്തിയിലെ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കിയിട്ടില്ല.

അതിനിടെ, ചൈനീസ് സൈന്യവുമായി തിങ്കളാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ നാല് ഇന്ത്യന്‍ സൈനികരുടെ നില ഗുരുതരമെന്നു റിപ്പോര്‍ട്ട്. 20 സൈനികരാണ് ഏറ്റുമുട്ടലില്‍ മരിച്ചത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ജാഗ്രത തുടരുകയാണ്.

സ്ഥിതി വിലയിരുത്താന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്നു. മൂന്നു സേനാ മേധാവിമാരും യോഗത്തില്‍ പങ്കെടുത്തു. വേണ്ടിവന്നാല്‍ സൈനിക സന്നാഹത്തിന് അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതിര്‍ത്തിയില്‍ സേനാ വിന്യാസം തുടങ്ങിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ചൈനീസ് അതിര്‍ത്തിയിലെ തര്‍ക്കം പരിഹരിക്കാനുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ഇന്ന് നടന്നേക്കും. സംഘര്‍ഷം നടന്ന ഗാല്‍വന്‍ താഴ്വരയില്‍ നിന്ന് ഇരു സൈന്യവും പിന്‍മാറിയതായി ഇന്നലെ കരസേന വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു.

നിയന്ത്രണരേഖയിലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും ചൈനയും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. സംഘര്‍ഷം ലഘൂകരിക്കാന്‍ ഇരു രാജ്യങ്ങളും നടത്തിയ നീക്കത്തെ ഐക്യരാഷ്ട്ര സഭ പ്രശംസിച്ചു. ചൈനയുമായുളള ഏറ്റമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതില്‍ അമേരിക്ക അനുശോചിച്ചു. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സമാധാനപരമായി പ്രശ്‌നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും നടപടികള്‍ സ്വീകരിക്കണമെന്നും അമേരിക്ക വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

'മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി;രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും'

എല്ലാം ഫ്രിഡ്ജിലേക്കോ? ഒഴിവാക്കേണ്ട സാധനങ്ങൾ അറിയാം

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

SCROLL FOR NEXT