India

കോടതിയുടെ പരാമര്‍ശങ്ങള്‍ തന്നെ കേള്‍ക്കാതെ; ചീഫ് ജസ്റ്റിസിന് എതിരായ പീഡനാരോപണം: ആശങ്കയുണ്ടെന്ന് പരാതിക്കാരി

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ പരാതി നല്‍കിയ സംഭവത്തില്‍ ആശങ്കയുണ്ടെന്ന് പരാതിക്കാരി.

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ പരാതി നല്‍കിയ സംഭവത്തില്‍ ആശങ്കയുണ്ടെന്ന് പരാതിക്കാരി. കോടതി പരാമര്‍ശങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും പരാതിക്കാരി പറഞ്ഞു. തന്നെ കേള്‍ക്കാതെയാണു കോടതിയുടെ പരാമര്‍ശങ്ങള്‍. ഇതു ചൂണ്ടിക്കാണിച്ച് സുപ്രീം കോടതി മുന്‍ ജീവനക്കാരി കൂടിയായ പരാതിക്കാരി ആഭ്യന്തര അന്വേഷണ സമിതിക്കു കത്തയച്ചു.

പരാതി ഉയര്‍ന്നതിന്റെ വേര് അന്വേഷിക്കണമെന്നു സുപ്രീം കോടതി ബുധനാഴ്ച പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചന നടന്നുവെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുളളതെന്നും കോടതിക്കു കണ്ണുംപൂട്ടി ഇരിക്കാനാവില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, മുന്‍ ജീവനക്കാരിയുടെ പീഡന പരാതി പരിഗണിക്കപ്പെടാതെ പോകരുതെന്നു മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു. ലൈംഗിക ആരോപണം ഉന്നയിച്ച മുന്‍ ജീവനക്കാരിക്ക് സുപ്രീംകോടതി ആഭ്യന്തര അന്വേഷണസമിതി നോട്ടിസ് അയച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ