India

കോണ്‍ഗ്രസിന് തിരിച്ചടി; വിവി പാറ്റ് എണ്ണണമെന്ന ഹര്‍ജി തള്ളി

വോട്ടണ്ണെന്നതിനൊപ്പം 25 ശതമാനമെങ്കിലും വിപി പാറ്റ് രസീതികള്‍ പരിശോധിക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങി കഴിഞ്ഞതിനാല്‍ കോടതിക്ക് ഇടപെടാനാകില്ല

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണുന്നതിനൊപ്പം വിവി പാറ്റ് രസീതി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. വോട്ടണ്ണെന്നതിനൊപ്പം 25 ശതമാനമെങ്കിലും വിപി പാറ്റ് രസീതികള്‍ പരിശോധിക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങി കഴിഞ്ഞതിനാല്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്. തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തിനായി ഹര്‍ജിക്കാര്‍ക്ക് കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതോടൊപ്പം വോട്ടര്‍ക്ക് ലഭിക്കുന്ന രസീതിയാണ് വിവി പാറ്റ്. ഗുജറാത്ത് കോണ്‍ഗ്രസ് ഘടകം നല്‍കിയ ഹര്‍ജിയില്‍ അഭിഷേക് മനു സിംഗ്‌വി, കപില്‍ സിബല്‍ എന്നിവരായിരുന്നു കോണ്‍ഗ്രസിനുവേണ്ടി ഹാജരായത്. 

തെരഞ്ഞടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രിയുടെയും ബിജെപിയുടെ കളിപ്പാവയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലും ചട്ടംലംഘനം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപീച്ചിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം