India

കോണ്‍ഗ്രസ് ടിപ്പു ജയന്തി ആഘോഷിക്കുന്നത് വോട്ടുകള്‍ ലക്ഷ്യമാക്കി: നരേന്ദ്രമോദി 

കര്‍ണാടകയില്‍ വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് ടിപ്പു ജയന്തി ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: കര്‍ണാടകയില്‍ വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് ടിപ്പു ജയന്തി ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ടിപ്പു ജയന്തി ആഘോഷിക്കാനുളള സിദ്ധരാമയ്യ സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ ബിജെപിയും സംഘപരിവാര്‍ സംഘടനകളും രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ ചിത്രദുര്‍ഗയില്‍ ബി.ജെ.പി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് , മോദി സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ തുറന്നടിച്ചത്.

ടിപ്പു ജയന്തി വലിയ ആദരവോടെ ആഘോഷിക്കേണ്ടതുണ്ടോയെന്ന് മോദി ചോദിച്ചു. മാറി വരുന്ന തലമുറകള്‍ക്ക് പ്രചോദനം നല്‍കുന്ന എന്ത് സംഭാവനയാണ് ടിപ്പു സുല്‍ത്താന്‍ നല്‍കിയതെന്നും മോദി ചോദിച്ചു. വീര മടക്കരിയെ പോലെ മണ്‍മറഞ്ഞ് പോയ ആദരണീയരായ വ്യക്തികളെ ഓര്‍ക്കാതെ,വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി കോണ്‍ഗ്രസ് ടിപ്പുജയന്തി ആഘോഷമാക്കുകയാണെന്ന് മോദി ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

​വേനൽക്കാലത്ത് നല്ലതാണ്, പക്ഷെ ഡ്രാ​ഗൺ ഫ്രൂട്ടിന് ചില പാർശ്വഫലങ്ങളുണ്ട്

വിദേശത്തേക്ക് പോകാന്‍ ബംഗളൂരുവിലെ ജോലി രാജിവച്ച് നാട്ടിലെത്തി; നഴ്‌സ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു

വ്യായാമം ചെയ്തിട്ടും കുടവയറ് കുറയുന്നില്ലേ? പരീക്ഷിക്കാം ഈ മൂന്ന് ഡ്രിങ്ക്

വിറ്റാമിൻ സി സെറം ഏത് സമയത്താണ് ഉപയോ​ഗിക്കേണ്ടത്?

SCROLL FOR NEXT