India

കോളേജ് വിദ്യാര്‍ത്ഥികളാണോ എങ്കില്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍ പഠനയാത്ര നടത്തണമെന്ന് ബിജെപി സര്‍ക്കാര്‍

ആര്‍എസ്എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പ്രതാപ് ഗൗരവ് കേന്ദ്രയില്‍ എല്ലാ കോളജുകളും നിര്‍ബന്ധമായി പഠനയാത്ര നടത്തണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിട്ടത് - അന്‍പത് രൂപയാണ് എന്‍ട്രി ഫീസ്‌

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പഠനപുസ്തകങ്ങളില്‍ ചരിത്രം മാറ്റിയെഴുതിയതിന് പിന്നാലെ കോളേജ് വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് പിന്തുണയുള്ള കേന്ദ്രത്തില്‍ പഠനയാത്ര നടത്തുന്നത് നിര്‍ബന്ധമാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍. 
ഉദയ്പുരില്‍ ആര്‍എസ്എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പ്രതാപ് ഗൗരവ് കേന്ദ്രയില്‍ എല്ലാ കോളജുകളും നിര്‍ബന്ധമായി പഠനയാത്ര നടത്തണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.  ആര്‍എസ്എസ് നേതാവ് സോഹന്‍ സിങ് രൂപം നല്‍കിയ കേന്ദ്രം ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ആയിരുന്നു കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്തത്. 

മഹാറാണ പ്രതാപ് രാജാവിന്റെ ചരിത്രവും നേട്ടങ്ങളുമാണ് ഇവിടെ വിശദീകരിക്കുന്നത്. സംസ്‌കാരം, പാരമ്പര്യം, ദേശസ്‌നേഹം, വിദ്യാഭ്യാസം, ധീരത തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ത്ഥികളില്‍ അവബോധമുണ്ടാക്കുകയാണ് പഠനയാത്രയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇവിടെ സന്ദര്‍ശിച്ചിരുന്നു.  സര്‍ക്കാരിന്റെ വിവാദതീരുമാനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്. 

പഠനകേന്ദ്രത്തിനായി ഒക്ടോബര്‍ 23ന് അവതരിപ്പിച്ച ബജറ്റില്‍ വന്‍ തുകയും വിലയിരുത്തിയിട്ടുണ്ട്. സന്ദര്‍ശനത്തിനായി എത്തുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് എന്‍ട്രി ഫീസായി അന്‍പത് രൂപയാണ് ഈടാക്കുന്നത്. ഇന്‍സ്റ്റിറ്റൂട്ടിന്റെ നിര്‍മ്മാണത്തിനായി ചെലവ് പ്രതീക്ഷിക്കുന്നത് 100 കോടിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു