India

കോവിഡ് : ജൂണ്‍, ജൂലൈ മാസങ്ങള്‍ നിര്‍ണായകം ; നീതി ആയോഗിന്റെ മുന്നറിയിപ്പ്

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നതോടെ കൂടുതല്‍ ക്ലസ്റ്ററുകള്‍ ഉണ്ടാകുമെന്ന് നീതി ആയോഗ് 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോവിഡിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍, ജൂലെ മാസങ്ങള്‍ നിര്‍ണായകമെന്ന് നീതി ആയോഗിന്റെ മുന്നറിയിപ്പ്. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന്റെ ഫലങ്ങള്‍ ഈ മാസങ്ങളില്‍ വ്യക്തമാകുമെന്ന് നീതി ആയോഗ് സൂചിപ്പിച്ചു.

കോവിഡിനെതിരായ പോരാട്ടം എത്രകാലം നീണ്ടുനില്‍ക്കുമെന്നതില്‍ വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് നീതി ആയോഗിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്. ലോക്ക്ഡൗണ്‍ അടക്കം നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ മാസങ്ങളാണ് നിര്‍ണായകമെന്നാണ് പൊതുവിലയിരുത്തല്‍.

എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും ജൂണ്‍, ജൂലെ മാസങ്ങള്‍ അതീവ പ്രധാനമാണെന്നും നീതി ആയോഗ് അംഗം വി കെ പോള്‍ സൂചിപ്പിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, കോവിഡ് വ്യാപനം രാജ്യം തടഞ്ഞുനിര്‍ത്തിയോ, നിയന്ത്രണങ്ങള്‍ കൊണ്ട് ഇന്ത്യയ്ക്ക് നേട്ടമുണ്ടായോ തുടങ്ങിയ കാര്യങ്ങളില്‍ ജൂണ്‍, ജൂലെ മാസങ്ങളില്‍ വ്യക്തത ഉണ്ടാകുമെന്നാണ് നീതി ആയോഗ് സൂചിപ്പിക്കുന്നത്.

ലോക്ക്ഡൗണില്‍ കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാനങ്ങളും നിരവധി ഇളവുകള്‍ നല്‍കുകയാണ്. ഇതോടെ രാജ്യത്ത് കൂടുതല്‍ ക്ലസ്റ്ററുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും നീതി ആയോഗ് സൂചിപ്പിക്കുന്നു. സാമൂഹിക അകലം പാലിക്കല്‍ തുടര്‍ന്നുകൊണ്ടുപോകേണ്ടത് രോഗവ്യാപനം തടയാന്‍ അത്യാവശ്യമാണ്. അതേസമയം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മോശം അവസ്ഥയിലേക്ക് പോകുകയാണെന്നും നീതി ആയോഗ് സൂചിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

ഉഷ ടൈറ്റസിനെ നീക്കി, ബി അശോക് അസാപിന്റെ സിഎംഡി

'ആ സ്ത്രീയുടെ പാതി മുഖത്ത് തൊലിയും മാംസവുമില്ല, തലയോട്ടി മാത്രം'; ആ രൂപം കണ്ട് ഞാന്‍ ഭയങ്കരമായി പേടിച്ചു: സംയുക്ത വര്‍മ

കേരളത്തെ പോര്‍ട്ട് സിറ്റിയാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം, ഓരോ കുടുംബത്തിനും ₹25 ലക്ഷത്തിന്റെ ഇൻഷുറൻസ്, വീണയുടെ ലോക്കർ തുറന്ന് ഇഡി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരള ക്രിക്കറ്റിന് ‘റോയൽ’ ഫിറ്റ്നസ്; രാജസ്ഥാൻ റോയൽസ് പരിശീലകൻ രാജാമണിയുടെ സ്പെഷ്യൽ ക്യാംപ്