India

കോവിഡ് പോരാട്ടം; മോദിയുടെ നേതൃത്വം മികച്ചത്; അഭിനന്ദനവുമായി ബിൽ ​ഗേറ്റ്സ്

കോവിഡ് പോരാട്ടം; മോദിയുടെ നേതൃത്വം മികച്ചത്; അഭിനന്ദനവുമായി ബിൽ ​ഗേറ്റ്സ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് 19 വ്യാപനത്തിന്റെ വേഗം കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് വ്യാവസായിക അതികായനും ഗേറ്റ് ഫൗണ്ടേഷൻ സഹ മേധാവിയുമായ ബിൽ ഗേറ്റ്സ്. നടപടികളെ അഭിനന്ദിച്ച് ബിൽ ഗേറ്റ്സ് മോദിക്ക് കത്തെഴുതി.

ലോക്ക്ഡൗൺ നടപ്പിലാക്കിയത്, ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി ഐസൊലേഷൻ പ്രാവർത്തികമാക്കിയത്, രോഗം സ്ഥിരീകരിച്ചവരെ ക്വാറന്റൈൻ ചെയ്യാനുള്ള നടപടികൾ വേഗത്തിലാക്കിയത്, ആരോഗ്യ മേഖലയിൽ കൂടുതൽ പണം മുടക്കിയത്, രോഗ വ്യാപനം തടയാൻ ഡിജിറ്റൽ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയത് തുടങ്ങിയ കാര്യങ്ങളിൽ അഭിനന്ദിക്കുന്നതായി അദ്ദേഹം എഴുതി. കോവിഡ് പ്രതിരോധത്തിനായി ഡിജിറ്റൽ കഴിവുകൾ പ്രയോജനപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ആരോഗ്യ സേതു ആപ്പിന്റെ കാര്യവും അദ്ദേഹം കത്തിൽ എടുത്തു പറയുന്നുണ്ട്. രാജ്യത്തെ ജനങ്ങൾക്ക് മതിയായ സാമൂഹിക സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി പൊതുജനാരോ​ഗ്യ ഘടകങ്ങളെ സന്തുലിതമാക്കി നിർത്താനുള്ള പരിശ്രമങ്ങൾ നടത്തുന്നതിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം കത്തിൽ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT