India

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പാട്ടിലും സ്‌കോര്‍ ചെയ്തു; സച്ചിന്‍ പാടിയ പാട്ട് ഹിറ്റ് വീഡിയോ കാണാം:

പ്രശസ്ത ബോളിവുഡ് സംഗീതജ്ഞന്‍ സോനുനിഗം സച്ചിനൊപ്പം പാടുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ക്രിക്കറ്റില്‍ ഇതിഹാസം രചിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പാടിയ പാട്ട് പുറത്തിറങ്ങി. ക്രിക്കറ്റിലൂടെ രാജ്യത്തിന് അഭിമാനമായിത്തീര്‍ന്ന സഹകളിക്കാര്‍ക്ക് സമര്‍പ്പിച്ചുകൊണ്ട്, ഓരോരുത്തരുടെയും പേരുകള്‍ പാട്ടിലുള്‍പ്പെടുത്തി നന്ദി പറഞ്ഞുകൊണ്ടാണ് സച്ചിന്റെ പാട്ട്.
പ്രശസ്ത ബോളിവുഡ് സംഗീതജ്ഞന്‍ സോനുനിഗം സച്ചിനൊപ്പം പാടുന്നുണ്ട്. സച്ചിന്‍സ് ക്രിക്കറ്റ് വാലി ബീറ്റ് എന്ന ടൈറ്റിലില്‍ ഇറക്കിയ ഈ ഗാനം തന്റെ ആപ്ലിക്കേഷന്‍ പ്രമോഷനുവേണ്ടിയാണ് പുറത്തിറക്കിയിരിക്കുന്നത്. 100 എംപി എന്ന പേരില്‍ സച്ചിന്‍ തുടങ്ങിയതാണ് ഈ ആപ്ലിക്കേഷന്‍. സച്ചിനെക്കുറിച്ച് എല്ലാം ഇതിലുണ്ടാവുമെന്ന് പാട്ടിനുശേഷം സച്ചിന്‍ പറഞ്ഞു.
ഷമീര്‍ ഠണ്ഡനും വരുണ്‍ ലികാത്തും ചേര്‍ന്ന് എഴുതിയ വരികള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചത് ഷമീര്‍ ഠണ്ഡനാണ്. ഈ ഗാനം ഇതിനകംതന്നെ നിരവധിയാളുകളാണ് കണ്ടുകഴിഞ്ഞത്. 2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയതിന്റെ നാലാംവാര്‍ഷികത്തിലാണ് സച്ചിന്റെ ഈ ഗാനം പുറത്തിറക്കിയത്. നിശാന്ത് നായകാണ് വീഡിയോ ഡയറക്ടര്‍. രാജന്‍ നവാനിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT