India

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റിൽ

 വീടാക്രമിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ : ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷമിയുടെ വീടാക്രമിച്ചുവെന്ന പരാതിയിലാണ് ഹസിൻ ജഹാനെ അംറോഹ പൊലീസ് അറസ്റ്റ് ചെയ്തത്. ഷമിയുമായി പിണങ്ങിക്കഴിയുകയാണ് ഹസിൻ.

കഴിഞ്ഞ ദിവസം അർധരാത്രിയാണ് സഹസ്പൂർ അലി ന​ഗർ ​ഗ്രാമത്തിലെ ഷിമിയുടെ വീട്ടിലെത്തി, എമിയുടെ അമ്മയും മറ്റ് ബന്ധുക്കളുമായി വാക്​തർക്കത്തിലേർപ്പെട്ടത്.  മകൾ ദേബോയേയും കൊണ്ടാണ് ഹസിൻ ഷമിയുടെ വീട്ടിലെത്തിയത്. 

വീട്ടിൽ അതിക്രമിച്ചുകയറിയെന്ന ഷമിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹസിനെ സെക്ഷൻ 151 പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഹസിനെ ജാമ്യത്തിൽ വിട്ടു. ഷമിയുടെ പ്രശസ്തി പരിഗണിച്ചാണ് പൊലീസ് അകാരണമായി തന്നെ അറസ്റ്റ് ചെയ്തത് എന്നാണ് ഹസിൻ പറയുന്നത്.

ഗാർഹിക പീഡനവും പരസ്ത്രീ ബന്ധവും ചൂണ്ടിക്കാട്ടിയാണ് ഹസിൻ കഴിഞ്ഞ വർഷം ഷമിക്കെതിരെ കേസ് കൊടുത്തിരുന്നു. ഷമി മറ്റ് സ്ത്രീകളുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻഷോട്ടും ഹസിൻ പരസ്യമാക്കിയിരുന്നു. ഇതിനെ തുടർന്ന് ബി.സി.സി.ഐ ഷമിയുമായുള്ള കരാർ പുതുക്കാൻ വിസമ്മതിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT