പ്രതീകാത്മക ചിത്രം 
India

ക്രിമിനല്‍ പശ്ചാത്തലമുളള പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് 'നഗര പ്രദക്ഷിണം'; പൊലീസുകാര്‍ക്കെതിരെ അന്വേഷണം 

ക്രിമിനല്‍ പശ്ചാത്തലമുളള പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ റോഡിലൂടെ അര്‍ദ്ധനഗ്നരായി നടത്തിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ക്രിമിനല്‍ പശ്ചാത്തലമുളള പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ റോഡിലൂടെ അര്‍ദ്ധനഗ്നരായി നടത്തിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധം. തടിച്ചുകൂടിയ ജനങ്ങള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ നോക്കി പരിഹസിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

മഹാരാഷ്ട്ര നാഗ്പൂരിലെ ജരിപത്കയിലെ തിരക്കുളള റോഡിലൂടെയാണ് കുട്ടികളെ റോന്തുചുറ്റിച്ചത്. ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അടിവസ്ത്രം മാത്രമായിരുന്നു പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ വേഷം. കൈ കയറു കൊണ്ട് കെട്ടിയ നിലയിലായിരുന്നു. അതിനിടെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ചൂരല്‍ കൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വഴിയാത്രക്കാര്‍ പകര്‍ത്തിയ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

സംഭവം അപലപനീമാണെന്ന് പറഞ്ഞ നാഗ്പൂര്‍ പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍, അന്വേഷണത്തിന് ഉത്തരവിട്ടു. ബാറില്‍ ഉണ്ടായ അടിപിടിയിലും പണം തട്ടിയെടുത്ത കേസിലുമുളള പ്രതികളെയാണ് റോഡിലൂടെ നടത്തിച്ചത്. ബാറില്‍ വാള്‍ ഉള്‍പ്പെടെ മാരകായുധങ്ങളുമായി എത്തിയ കൗമാരക്കാരും ജീവനക്കാരും തമ്മിലുളള ഏറ്റുമുട്ടല്‍ അക്രമാസക്തമാകുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പട്ടയത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസ്: സനീഷ് കുമാർ ജോസഫ് എംഎൽഎയ്ക്കും കെപിസിസി സെക്രട്ടറിക്കുമെതിരെ വിജിലൻസ് അന്വേഷണം

'മേക്കപ്പില്ലാതെ അഭിനയിക്കണം, ജന്മം ചെയ്താൽ മാധവി അതിന് സമ്മതിക്കില്ലായിരുന്നു; അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി'

പുതിയ ലുക്കില്‍, പജീറോ തിരിച്ചുവരുന്നു; കരുത്തുറ്റ എന്‍ജിന്‍, ഫീച്ചറുകള്‍

'ബഹിരാകാശത്തേക്ക് ലിഫ്റ്റില്‍ പോകാം'; ഒരു ലക്ഷത്തിലധികം കിലോമീറ്റര്‍, നിര്‍ണായക കണ്ടെത്തലുമായി ഗവേഷകര്‍

പുതിയ കളര്‍ സ്‌കീം; അപ്‌ഡേറ്റ് ചെയത ഹീറോ സൂം 125 ഉടന്‍ വിപണിയില്‍