India

ക്ഷേത്രത്തിനകത്ത് പതിനഞ്ചുകാരിയെ ആള്‍ദൈവം പീഡിപ്പിച്ചു, പ്രതി പിടിയില്‍

അമ്മാവന്റെ മകന്റെ അസുഖത്തില്‍ ശമനം തേടിയായിരുന്നു അവര്‍ ആള്‍ദൈവത്തിന്റെ പക്കലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി :പതിനഞ്ചു വയസുകാരിയെ ആള്‍ദൈവം ക്ഷേത്രത്തിനുള്ളില്‍ വെച്ച് ലൈംഗീകാതിക്രമത്തിന് ഇരയാക്കി. ദക്ഷിണ ഡല്‍ഹിയിലെ ഫത്തേപൂര്‍ ബേരിയിലായിരുന്നു സംഭവം. 

സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രം നടത്തിപ്പുകാരനായ നബ്ബെ ഭഗതിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 17ന് പെണ്‍കുട്ടിയും അമ്മാവനും മകനും കൂടി നബ്ബെ ഭഗതിനെ സന്ദര്‍ശിക്കാന്‍ വന്നപ്പോഴായിരുന്നു പെണ്‍കുട്ടിക്ക് നേരെയുള്ള അതിക്രമം. 

അമ്മാവന്റെ മകന്റെ അസുഖത്തില്‍ ശമനം തേടിയായിരുന്നു അവര്‍ ആള്‍ദൈവത്തിന്റെ പക്കലെത്തിയത്. പീഡിപ്പിച്ചതിന് ശേഷം കൊന്നു കളയുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ ബന്ധുവിന്റെ പരാതിയില്‍ പോസ്‌ക വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വിജയ് കുമാര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'എല്ലാ ആനുകൂല്യങ്ങൾക്കും സർക്കാരിന് നന്ദി.. എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ'; ബജറ്റിനെ സ്വാ​ഗതം ചെയ്ത് മമ്മൂട്ടി

സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം

അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനര്‍വിജ്ഞാപനം ഉടന്‍

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി