ന്യൂഡല്‍ഹി : ഗംഗാ ശുചീകരണ പദ്ധതികളുടെ നിര്‍വഹണം അടുത്ത വര്‍ഷത്തിലും ആരംഭിച്ചില്ലായെങ്കില്‍ , മരണം വരെ നിരാഹാരം അനുഷ്ഠിക്കുമെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി. കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തിലായിരുന്നു ഉമാ ഭാരതിയുടെ വെല്ലുവിളി. നേരത്തെ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ഉമാ ഭാരതി ആയിരുന്നു. ഉമാ
ഭാരതി ജലവിഭവവകുപ്പ് മന്ത്രിയായിരിക്കേ, ഗംഗാ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സെപ്റ്റംബറില്‍ നടന്ന മന്ത്രിസഭാ അഴിച്ചുപണിയില്‍ ഉമാ ഭാരതിയെ ജലവിഭവവകുപ്പ് മന്ത്രി സ്ഥാനത്ത് നിന്നും നീക്കി മറ്റൊരു വകുപ്പിന്റെ ചുമതല ഏല്‍പ്പിച്ചു. ഈ പശ്ചാത്തലത്തില്‍ ഗംഗാ ശുചീകരണ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച്ഉമാ ഭാരതി തന്നെ രംഗത്തുവന്നതിന് രാഷ്ട്രീയ മാനം കൈവന്നിരിക്കുകയാണ്. വകുപ്പുമാറ്റിയതിലുളള അമര്‍ഷം പരസ്യമായി ഉമാ ഭാരതി തുറന്നുപറഞ്ഞതാണ് എന്ന നിലയിലും വാദങ്ങള്‍ ഉയര്‍ന്നു. അതേസമയം മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതിന്റെ തെളിവായും ഉമാ ഭാരതിയുടെ വെല്ലുവിളിയെ പ്രതിപക്ഷം വിമര്‍ശിക്കുന്നു.
2018 ഒക്ടോബറില്‍ ഗംഗാശൂചീകരണ പദ്ധതികളുടെ നിര്‍വഹണം ആരംഭിച്ചിരിക്കണമെന്ന്്ഉമാ ഭാരതി അന്ത്യശാസനം നല്‍കി. അല്ലാതെ പദ്ധതികളുടെ രൂപരേഖ വീണ്ടും കാണിക്കുന്ന പ്രഹസനത്തിന് താല്പര്യമില്ല. ഇത് യാഥാര്‍ത്ഥ്യമാക്കാത്ത പക്ഷം മരണം വരെ നിരാഹാരം കിടക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും പങ്കെടുത്ത പരിപാടിയില്‍ ഉമാ ഭാരതി ആഹ്വാനം ചെയ്തു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ ഭരിക്കാനുളള ഭൂരിപക്ഷമുളള സര്‍ക്കാരാണ് കേന്ദ്രത്തിലുളളത്. അങ്ങനെയുളളപ്പോള്‍ നിശ്ചിത സമയപരിധിക്കുളളില്‍ നിര്‍വഹണം ആരംഭിക്കുന്നതിന് ഒരു തടസ്സവുമില്ലെന്നും ഉമാ ഭാരതി പറഞ്ഞു. നിതിന്‍ ഗഡ്കരിയെ പ്രകീര്‍ത്തിക്കാനും ഉമ്മ ഭാരതി മറന്നില്ല. ഗംഗാ ശുചീകരണ പദ്ധതികള്‍ കൈകാര്യം ചെയ്യുന്ന വിവിധ വകുപ്പുകളുടെ ചുമതല ശരിയായ ആളിന്റെ കൈകളിലാണെന്നും നിതിന്‍ ഗഡ്കരിയെ പ്രശംസിച്ച് ഉമാഭാരതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates