India

ഗാന്ധിജിയുടെ ചിത്രത്തില്‍ മാലചാര്‍ത്തി, ചര്‍ക്കയില്‍ നൂല്‍നൂറ്റ് ട്രംപ്; കൂടെനടന്ന് ചുറ്റിക്കാണിച്ച് പ്രധാനമന്ത്രി (വീഡിയോ)

സബര്‍മതി ആശ്രമത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂറ്റ്  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

സമകാലിക മലയാളം ഡെസ്ക്

ബര്‍മതി ആശ്രമത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂറ്റ്  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ആശ്രമത്തിലെത്തിയ ട്രംപും ഭാര്യ മെലാനിയ ട്രംപും പതിനഞ്ച് മിനിറ്റോളം സബര്‍മതിയില്‍ ചിലവഴിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവര്‍ക്കൊപ്പം നടന്ന് ആശ്രമം ചുറ്റിക്കാണിച്ചു.

ആദ്യം ആശ്രമത്തിന് പുറത്ത് സജ്ജീകരിച്ചിരുന്ന ഇരിപ്പിടങ്ങളില്‍ ഇരുന്ന ട്രംപിനും മെലാനിയക്കും ആശ്രമത്തിന് ഇന്ത്യന്‍ ചരിത്രത്തിലുള്ള സ്ഥാനം മോദി വിശദീകരിച്ചുകൊടുത്തു. ഗാന്ധിജിയുടെ ചിത്രത്തില്‍ മോദിയും ട്രംപും ചേര്‍ന്ന് ഹാരം ചാര്‍ത്തി.

അതിന് ശേഷമാണ്, ആശ്രമത്തിന്റെ വരാന്തയില്‍ വച്ചിരുന്ന ചര്‍ക്ക മോദി ഇരുവര്‍ക്കും കാണിച്ച് കൊടുത്തത്. കൗതുകത്തോടെ ട്രംപും മെലാനിയയും നിലത്തിരുന്ന് ചര്‍ക്ക പരിശോധിച്ചു. നൂല്‍നൂറ്റ് നോക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നല്ല പരിശീലനം വേണ്ട പ്രക്രിയയാണ് നൂല്‍ നൂല്‍ക്കല്‍. അതിനാല്‍ത്തന്നെ ആശ്രമത്തിലെ അന്തേവാസികള്‍ വന്ന് നൂല്‍ നൂല്‍ക്കുന്നതെങ്ങനെയെന്ന് ഇരുവര്‍ക്കും വിശദീകരിച്ച് നല്‍കി.

അതനുസരിച്ച് ട്രംപ് നൂല്‍ നൂറ്റ് നോക്കുകയും ചെയ്തു. മെലാനിയയും ഒരു കൈ നോക്കി. ഇതിന് ശേഷം പുറത്തേക്ക് നടന്ന ഇരുവരും സന്ദര്‍ശക റജിസ്റ്ററില്‍ സ്വന്തം കുറിപ്പുകള്‍ എഴുതി. അതിന് ശേഷം, മഹാത്മാ എപ്പോഴും ഉദാഹരിക്കാറുണ്ടായിരുന്ന വിവേകശാലികളായ മൂന്ന് കുരങ്ങന്‍മാരുടെ പ്രതിമകളെ കൗതുകത്തോടെ ട്രംപ് നോക്കി. അതിന് പിന്നിലെ കഥയും മോദി വിശദീകരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT