India

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അല്‍പേഷ് താക്കൂര്‍ പിന്നില്‍; ഗുജറാത്തില്‍ മൂന്നിടങ്ങളില്‍ കോണ്‍ഗ്രസ്, രണ്ടിടത്ത് ബിജെപി

ആറ് മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ കോണ്‍ഗ്രസ് മൂന്നു മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആറ് മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ കോണ്‍ഗ്രസ് മൂന്നു മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. ബിജെപി രണ്ട് മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അല്‍പേഷ് താക്കൂര്‍ പിന്നിലാണ്. രധന്‍പൂരില്‍ നിന്നാണ് അല്‍പേഷ് ജനവിധി തേടിയത്. രഘുഭായി ദേശായിയാണ് അല്‍പേഷിന് എതിരെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. അല്‍പേഷ് താക്കൂറിനൊപ്പം ബിജെപി പാളയത്തിലെത്തിയ ദാവല്‍സിന്‍ഹ് സല ബയാദും പിന്നിലാണ്.  ഈ മണ്ഡലങ്ങളില്‍ നാല് സീറ്റികള്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചവയായിരുന്നു. 

പഞ്ചാബില്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റില്‍ ലീഡ് ചെയ്യുന്നു. ജലാലാബാദ്, ഫഗ്‌വാര, മുകേരിയന്‍ സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ദാഖയില്‍ എസ്എഡി ലീഡ് ചെയ്യുന്നു. തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന വിക്രവന്ദിയില്‍ എഐഎഡിഎംകെ ലീഡ് ചെയ്യുന്നു.  6,020വോട്ടിനാണ് ഭരണകക്ഷി സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുന്നത്. 

ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയിലും പച്ചഡ് സീറ്റിലും ബിജെപിയാണ് മുന്നില്‍. അരുണാചലില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഖോന്‍സ വെസ്റ്റ് മണ്ഡലച്ചില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് ലീഡ് ചെയ്യുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT