India

ഗുജറാത്തില്‍ ബിജെപിയെ തുണച്ചത് നഗരങ്ങള്‍; ഗ്രാമങ്ങള്‍ കോണ്‍ഗ്രസിന്റെ ഒപ്പം

നഗരകേന്ദ്രീക്യതമായ 70 മണ്ഡലങ്ങളില്‍ ബിജെപി വന്‍മുന്നേറ്റം നടത്തിയതായി തെരഞ്ഞെടുപ്പ് ഫലം ചൂണ്ടികാണിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോള്‍, നഗര കേന്ദ്രീകൃതമായ മേഖലയിലാണ് ബിജെപി വ്യക്തമായ മുന്‍തൂക്കം നേടിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നഗരകേന്ദ്രീക്യതമായ 70 മണ്ഡലങ്ങളില്‍ ബിജെപി വന്‍മുന്നേറ്റം നടത്തിയതായി തെരഞ്ഞെടുപ്പ് ഫലം ചൂണ്ടികാണിക്കുന്നു. ഇവിടെ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ പട്ടിദാര്‍ വിഭാഗത്തിന് പിന്തുണ നല്‍കിയ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിട്ടു. പട്ടിദാര്‍ വിഭാഗത്തിന് സ്വാധീനമുളള നഗരങ്ങളില്‍പ്പോലും ബിജെപി കുതിക്കുന്നതാണ് ദൃശ്യമായത്.

അതേസമയം ഗ്രാമീണ മേഖലയില്‍ ബിജെപിയ്ക്ക് തിരിച്ചടി നേരിട്ടു. പട്ടിദാര്‍ വിഭാഗത്തിന്റെ സ്വാധീനം കോണ്‍ഗ്രസിന് അനുകൂലമായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.സൂറത്ത്, കച്ച് മേഖലകളിലാണ് മുഖ്യമായി കോണ്‍ഗ്രസ് തേരോട്ടം നടത്തിയത്.മറ്റു പിന്നോക്കവിഭാഗങ്ങളും ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിന്റെ പിന്നില്‍ അണിനിരന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT