India

ഗുജറാത്ത് കലാപത്തില്‍ തകര്‍ക്കപ്പെട്ട മതസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ നിര്‍മ്മിച്ചു നല്‍കേണ്ടെന്ന് സുപ്രീംകോടതി;  ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ആരാധനാലയങ്ങള്‍ പണിയാന്‍ സാധിക്കില്ല

കലാപത്തില്‍ തകര്‍ന്ന വീടുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും നല്‍കിയ അതേതുക തന്നെ  മതസ്ഥാപനങ്ങള്‍ക്കും നല്‍കിയാല്‍ മതിയാകും എന്ന് കോടതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപത്തില്‍ തകര്‍ക്കപ്പെട്ട മതസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ നിര്‍മ്മിച്ച് നല്‍കണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ആരാധനാലയങ്ങള്‍ പണിയാന്‍ സാധിക്കില്ല,ആ പണം സമൂഹത്തിന്റെ വികസനത്തിനുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.

കലാപത്തില്‍ തകര്‍ന്ന വീടുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും നല്‍കിയ അതേതുക തന്നെ  മതസ്ഥാപനങ്ങള്‍ക്കും നല്‍കിയാല്‍ മതിയാകും എന്ന് കോടതി വിധിച്ചു.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പി.സി. പന്ദ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 

50,000രൂപ വീതമായിരുന്നു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത്. കലാപത്തില്‍ 500ലധികം മതസ്ഥാപനങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നിരുന്നു. ഇത് സര്‍ക്കാര്‍ ചെലവില്‍ നിര്‍മ്മിച്ച നല്‍കണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് ഇനി കനത്ത സുരക്ഷയില്‍; കാവലിന് സിഐഎസ്എഫ്

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു

തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video

യന്ത്രങ്ങള്‍ നമ്മുടെ യജമാനന്മാരാകരുത്, വിവേകശക്തിയും ബോധവും നിലനിര്‍ത്തണം: അമ്മ