ചെന്നൈ; ഹിന്ദു തീവ്രവാദി പരാമർശം വിവാദമായതിന് പിന്നാലെ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ച് മക്കൾ നീതി മയ്യം തലവൻ കമൽഹാസൻ. മദ്രാസ് ഹൈക്കോടതിയിലാണ് കമൽഹാസൻ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്. ബിജെപിയും അണ്ണാ ഡിഎംകെയും പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെ കമൽഹാസന് എതിരേ പൊലീസ് എഫ് ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
എന്നാൽ എഫ്ഐആർ ചുമത്തിയതിന്ഇ എതിരേ ഹൈക്കോടതി രംഗത്തെത്തി. ഇത്തരം വിഷയങ്ങൾ ഹൈക്കോടതി അവധിക്കാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വരാൻ തക്ക പ്രാധാന്യമുള്ളതല്ലെന്നും മുൻകൂർ ജാമ്യം വേണമെങ്കിൽ അതിനുള്ള ഹർജി കമൽഹാസന് സമർപ്പിക്കാമെന്നുമാണ് ഹൈക്കോടതി പറഞ്ഞത്.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായിരുന്നുവെന്നും അയാളുടെ പേര് നാഥുറാം വിനായക് ഗോഡ്സെയാണെന്നുമാണ് കമൽഹാസൻ പറഞ്ഞത്. എന്നാൽ മതവികാരം വ്രണപ്പെടുത്തിയെന്നും വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്നും ആരോപിച്ചാണ് അദ്ദേഹത്തിനെതിരേ കേസെടുത്തത്.
എന്നാൽ കമൽഹാസന്റെ വാക്കുകൾ വളച്ചൊടിച്ചെന്നാണ് മക്കൾ നീതി മയ്യം പറയുന്നത്. മതനിരപേക്ഷതയെക്കുറിച്ചും എല്ലാത്തരത്തിലുള്ള തീവ്രവാദത്തിനും എതിരെ എല്ലാവരും ഒരുമിച്ചു നില്‍ക്കണം എന്നുമാണ് കമല്‍ പ്രസംഗത്തില്‍ പറഞ്ഞതെന്ന് പാര്‍ട്ടി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. സാധാരാണക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് പ്രസംഗം വളച്ചൊടിച്ച് പ്രചരിപ്പിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates