India

ഗോവയിലെത്തുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധം; ഒരാളില്‍ നിന്ന് 2000 രൂപ ഈടാക്കും

ഗോവയില്‍ എത്തുന്നവര്‍ക്കെല്ലാം കോവിഡ് 19 പരിശോധന നിര്‍ബന്ധമാണെന്നും അതിന്റെ ചെലവായ 2000 രൂപ എല്ലാവരില്‍നിന്നും ഈടാക്കുമെന്നും ഗോവ

Author : സമകാലിക മലയാളം ഡെസ്ക്

പനാജി: ഗോവയിലെത്തുന്ന സന്ദര്‍ശകരില്‍ നിന്ന് കോവിഡ് 19 പരിശോധനയ്ക്കായി 2000 രൂപവീതം ഈടാക്കാന്‍ തീരുമാനം. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 

ഗോവയില്‍ എത്തുന്നവര്‍ക്കെല്ലാം കോവിഡ് 19 പരിശോധന നിര്‍ബന്ധമാണെന്നും അതിന്റെ ചെലവായ 2000 രൂപ എല്ലാവരില്‍നിന്നും ഈടാക്കുമെന്നും റെയില്‍വെ അടക്കമുള്ളവയെ ഗോവയിലെ അന്തര്‍സംസ്ഥാന യാത്രാ സെല്‍ അറിയിച്ചിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ ആനുകൂല്യം ലഭിക്കുന്നവരെയോ, ഔദ്യോഗിക ആവശ്യത്തിനെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ മാത്രമാവും 2000 രൂപ ഈടാക്കുന്നതില്‍നിന്ന് ഒഴിവാക്കുക. 

സന്ദര്‍ശകരില്‍ നിന്ന് സത്യവാങ്മൂലം എഴുതിവാങ്ങും. ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. സത്യവാങ്മൂലം നല്‍കുന്നതിനുള്ള ഫോമുകള്‍ റെയില്‍വെ സ്‌റ്റേഷനുകളിലും തീവണ്ടികളിലും ലഭ്യമാക്കാനാണ് നീക്കം. 

ഗോവയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 16 ആയി വര്‍ധിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തെത്തുന്ന എല്ലാവര്‍ക്കും കോവിഡ് 19 പരിശോധന നിര്‍ബന്ധമാക്കാനുള്ള തീരുമാനം. ട്രെയിനടക്കം ഏതുമാര്‍ഗം ഗോവയില്‍ എത്തുന്നവരില്‍നിന്നും തുക ഈടാക്കും. ഏപ്രില്‍ 29നു ശേഷം 2129 പേരാണ് ഗോവയില്‍ എത്തിയിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. 17,085 പേര്‍ സംസ്ഥാനത്തുനിന്ന് പുറത്തേക്കുപോയി. മെയ് 14 വരെ 7352 വിദേശ പൗരന്മാരാണ് 36 പ്രത്യേക വിമാനങ്ങളിലായി ഗോവയില്‍നിന്ന് പോയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം