India

ഗൗരി ലങ്കേഷിന്റെ കൊലയാളിയുടെ രേഖാചിത്രം തയ്യാറായതായി അന്വേഷണ സംഘം

എന്നാല്‍ അന്വേഷണം നടക്കുന്നതിനാല്‍ ചിത്രം പുറത്തുവിടാനാകില്ലെന്ന് സംഘം വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയാളിയുടെ രേഖാചിത്രം തയ്യാറായതായി അന്വേഷണ സംഘം. എന്നാല്‍ അന്വേഷണം നടക്കുന്നതിനാല്‍ ചിത്രം പുറത്തുവിടാനാകില്ലെന്ന് സംഘം വ്യക്തമാക്കി. വീട്ടില്‍ നിന്ന് ലഭിച്ച സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. 

34നും 38നും ഇടയില്‍ പ്രായമുള്ള ആളിന്റെ രേഖാചിത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. അക്രമികള്‍ സഞ്ചരിച്ചിരുന്നത് ബജാജ് പള്‍സര്‍ ബൈക്കിലാണ്. ഇത് കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷിനെ വീടിന് മുന്നില്‍വെച്ച് അക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

ഫോണ്‍ പേ ആപ്പ് ഫോണിലുണ്ടോ? പിഴ വരാതിരിക്കാന്‍ ഇക്കാര്യം ശ്രദ്ധിക്കാം

'ആരും ഇതേവരെ ചെവിക്കൊണ്ടിരുന്നില്ല, ഇത് കാലത്തിന്റെ ആവശ്യം'; നന്ദി പറഞ്ഞ് ടൊവിനോയും ആന്റോ ജോസഫും

മാറ്റ് ഗ്രീന്‍ കളര്‍ ഓപ്ഷന്‍; മിലിട്ടറി ലുക്കില്‍ പുത്തന്‍ അപ്രീലിയ സ്‌കൂട്ടറുകള്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍

'വോട്ട് അട്ടിമറി നേരത്തെ അറിയാമായിരുന്നു, ഒട്ടും അത്ഭുതമില്ല'; എംഎൽസി തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ എച്ച്ഡി കുമാരസ്വാമി