India

ചത്തീസ്​ഗഢിൽ ഒറ്റ ദിവസം ചരിഞ്ഞത് രണ്ട് കാട്ടാനകൾ; ഈ ആഴ്ച ഇത് അഞ്ചാമത്തേത്; രണ്ട് പേർ അറസ്റ്റിൽ

ചത്തീസ്​ഗഢിൽ ഒറ്റ ദിവസം ചരിഞ്ഞത് രണ്ട് കാട്ടാനകൾ; ഈ ആഴ്ച ഇത് അഞ്ചാമത്തേത്; രണ്ട് പേർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

റായ്പുര്‍: ചത്തീസ്ഗഢില്‍ രണ്ട് കാട്ടാനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. റായ്ഗഢ് ജില്ലയില്‍ കാട്ടാനയേയും ധംതരി ജില്ലയില്‍ കുട്ടിയാനയേയുമാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. റായ്ഗഢിലെ ഗിരിഷ ഗ്രാമത്തിലുള്ള ഒരു ഫാമില്‍ വച്ച് വൈദ്യുതാഘാതമേറ്റാണ് കാട്ടു കൊമ്പന്‍ ചരിഞ്ഞത്. ധംതരിയില്‍ ചതുപ്പില്‍ താഴ്ന്നാണ് കുട്ടിയാനയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്.

റായ്ഗഢില്‍ കാട്ടാന വൈദ്യുതഘാതമേറ്റ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി റായ്ഗഢ് എസ്പി സന്തോഷ് സിങ് വ്യക്തമാക്കി. ഭദോറാം റാത്തിയ, ബാല്‍ സിങ് എന്നിവരാണ് അറസ്റ്റിലായത്.

ഇരുവരും നടത്തുന്ന ഫാമില്‍ വച്ചാണ് ആനയ്ക്ക് വൈദ്യുതാഘാതമേറ്റത്. ഫാമിലെ കുഴല്‍ കിണര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഘടിപ്പിച്ച വൈദ്യുത കമ്പിയില്‍ തട്ടിയാണ് ആന ചരിഞ്ഞത്. ഇരുവരും നിയമവിരുദ്ധമായാണ് വൈദ്യുതി ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം.

ധംതരി ജില്ലയിലെ മദംസില്ലി മേഖലയിലാണ് കുട്ടിയാന ചതുപ്പില്‍ താണ് ചരിഞ്ഞത്. തിങ്കളാഴ്ച രാത്രി വെള്ളം കുടിക്കാനെത്തിയപ്പോഴാണ് കുട്ടിയാന ചതുപ്പില്‍ കുടുങ്ങിയത്. ആനയെ രക്ഷപ്പെടുത്താന്‍ വനം ഉദ്യോഗസ്ഥരും നാട്ടുകാരും ശ്രമം നടത്തിയെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ ചരിഞ്ഞു.

ഇതോടെ ഒരാഴ്ചക്കിടെ അഞ്ച് ആനകളാണ് ചത്തീസ്ഗഢില്‍ ചരിഞ്ഞത്. ദിവസങ്ങള്‍ക്ക് മുന്‍പ് സര്‍ഗുജയില്‍ മൂന്ന് പിടിയാനകളാണ് ചരിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് നാല് വനം ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT