India

ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ബാറ്ററി പൊട്ടിത്തെറിച്ചു; പന്ത്രണ്ടുവയസ്സുകാരന് ദാരുണാന്ത്യം 

ഫോണ്‍ ചാര്‍ജിലിട്ട ഉടനെ ബാറ്ററി പൊട്ടിത്തെറിക്കുകയും കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് പന്ത്രണ്ടുവയസ്സുകാരന് ദാരുണാന്ത്യം. ലഖാന്‍ സിങ്കാര്‍ എന്ന കുട്ടിയാണ് മരിച്ചത്. മധ്യപ്രദേശിലെ ധര്‍ ജില്ലയിലാണ് സംഭവം.   

ഫോണ്‍ ചാര്‍ജിലിട്ട ഉടനെ ബാറ്ററി പൊട്ടിത്തെറിക്കുകയും കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ബന്ധുക്കൾ ഓടിയെത്തിയപ്പോഴാണ് കുട്ടി മുറിവേറ്റ് കിടക്കുന്നത് കണ്ടത്. മുഖത്തും നെഞ്ചിലും സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT