India

ചൂടുവെള്ളത്തില്‍ മഞ്ഞളും ഉപ്പും ഇട്ടു വായില്‍ കൊള്ളൂ, കോവിഡ് മാറുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി

ചൂടുവെള്ളത്തില്‍ മഞ്ഞളും ഉപ്പും ഇട്ടു വായില്‍ കൊള്ളൂ, കോവിഡ് മാറുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്


ബെംഗളൂരു: മഞ്ഞള്‍ കലക്കിയ വെള്ളം ഉപ്പിട്ട് വായില്‍ കൊണ്ടാല്‍ കോവിഡ് മാറുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി. ചൈനയില്‍ ഒട്ടേറെ പേര്‍ക്ക് ഇതിലൂടെ രോഗം മാറിയതായതായാണ് അറിവെന്ന് ആരോഗ്യമന്ത്രി ശ്രീരാമലു പറഞ്ഞു. പ്രസ്താവന വിവാദമായതോടെ പിന്നീട് വിശദീകരണവുമായി മന്ത്രി രംഗത്തെത്തി.

'മഞ്ഞളും ഉപ്പും ചേര്‍ത്ത വെള്ളം ദിവസേന മുന്നു നേരം വായില്‍ക്കൊള്ളുന്നതും തണുത്ത വെള്ളത്തിനു പകരം ചൂടുവെള്ളം കുടിക്കുന്നതും ശീലമാക്കണം. ഞാനൊരു ഡോക്ടറല്ലെങ്കിലും ഇത്തരം ശീലങ്ങളിലൂടെ ചൈനയില്‍ ഒട്ടേറെപ്പേര്‍ രോഗ മുക്തി നേടിയെന്നാണ് അറിയാന്‍ കഴിഞ്ഞത്'.-ശ്രീരാമലു പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ ആരോഗ്യമന്ത്രി ഇത്തരത്തില്‍ പ്രസ്താവന നടത്തിയതിനെതിരെ ഒട്ടേറെ പേര്‍ രംഗത്തുവന്നു.

രോഗാണുക്കളെ നശിപ്പിക്കാനുള്ള മഞ്ഞളിന്റെയും ഉപ്പിന്റെയും ഗുണമാണ് താന്‍ ഉദ്ദേശിച്ചതെന്ന് മന്ത്രി പിന്നീട് വിശദീകരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മരണത്തെ തോൽപ്പിച്ച് ആറുവയസുകാരി; നേപ്പാളിൽ ചെളിയിൽ പുതഞ്ഞുപോയ കുഞ്ഞിനെ 3 ദിവസത്തിന് ശേഷം ജീവനോടെ രക്ഷിച്ചു|VIDEO

വിനീത് ശ്രീനിവാസൻ ചിത്രം 'ചടങ്ങ്' തുടങ്ങി; പ്രധാന വേഷത്തില്‍ സുരേഷ് കൃഷ്ണയും

ബന്ധുവീട് കുത്തിത്തുറന്ന് അഞ്ച് പവൻ കവർന്നു; സ്വർണം വിറ്റ് ഐഫോൺ വാങ്ങിയ യുവാവ് റിമാൻഡിൽ

​ഗർഭകാലത്ത് സ്ട്രെങ്ത് ട്രെയിനിങ് നല്ലതാണോ? സാമന്തയുടെ ജിം വർക്ക് ഔട്ട് വീഡിയോ വൈറൽ

'15 ദിവസവും പിച്ചക്കാരനായി നില്‍ക്കേണ്ടി വന്നു'; ബെത്‌ലഹേം ക്ലൈമാക്‌സിനെക്കുറിച്ച് വിനയ് ഫോര്‍ട്ട്