India

ജനതയാണ് ഈ രാജ്യം സൃഷ്ടിച്ചത്, ഭൂപ്രദേശങ്ങളല്ല: രാഹുല്‍ ഗാന്ധി 

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ തീരുമാനത്തില്‍ മൗനം വെടിഞ്ഞ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ തീരുമാനത്തില്‍ മൗനം വെടിഞ്ഞ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജമ്മുകശ്മീരിനെ ഏകപക്ഷീയമായി വെട്ടിമുറിച്ചത് കൊണ്ടും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ജയിലില്‍ അടച്ചതുകൊണ്ടും ഭരണഘടന ലംഘനം നടത്തിയതുകൊണ്ടും ദേശീയോദ്ഗ്രഥനത്തിന്റെ വ്യാപനം സാധ്യമാകുകയില്ലെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 

അധികാരദുര്‍വിനിയോഗം ദേശീയ സുരക്ഷയ്ക്ക് ആപത്താണെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു. ഭൂപ്രദേശങ്ങളല്ല, ജനങ്ങളാണ് ഈ രാജ്യം സൃഷ്ടിച്ചതെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം 370-ാം അനുച്ഛേദം റദ്ദാക്കിയതിലും ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുന്നതിലും രാഹുല്‍ ഗാന്ധി പ്രതികരിക്കാതിരുന്നത് ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. രാഹുലിന്റെ ചുവടുപിടിച്ച് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. 

ഇതിനിടെ കശ്മീരുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നിന്ന് ഭിന്ന സ്വരങ്ങള്‍ ഉയര്‍ന്നുവരുകയും ചെയ്തിരുന്നു. കശ്മീരിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായി എന്ന തരത്തില്‍ വാര്‍ത്തകളും പുറത്തുവന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ രംഗത്തുവന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT