India

ജയില്‍മോചിതനായ ശേഷമേ ഇനി ഷേവ് ചെയ്യൂ: ഒമര്‍ അബ്ദുള്ള 

ഉമറിന്റെ ബന്ധുക്കള്‍ അദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഹരി നിവാസ് എന്ന സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെത്തിയാണ്  കൂടിക്കാഴ്ച നടത്തിയത്.

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജയില്‍മോചിതനായതിന് ശേഷമേ ഇനി ഷേവ് ചെയ്യൂവെന്ന് ജമ്മു കശ്മീരില്‍ തടവില്‍ക്കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുള്ള. തന്നെ തടവില്‍ നിന്ന് മോചിപ്പിക്കുന്നതു വരെ ഷേവ് ചെയ്യില്ലെന്ന് ഉമര്‍ അബ്ദുള്ള പറഞ്ഞതായി അദ്ദേഹത്തിന്റെ സഹോദരിയാണ് അറിയിച്ചത്. ഉമറുമായി ബന്ധുക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഉമറിന്റെ ബന്ധുക്കള്‍ അദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഹരി നിവാസ് എന്ന സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെത്തിയാണ്  കൂടിക്കാഴ്ച നടത്തിയത്. ഉമറിന്റെ മൂത്ത സഹോദരി സഫിയ അബ്ദുള്ള, സഫിയയുടെ രണ്ടു മക്കള്‍ തുടങ്ങിയവരാണ് സന്ദര്‍ശനം നടത്തിയത്. 

താന്‍ ഒരാഴ്ചയ്ക്കിടെ ഉമറിനെ മൂന്നു തവണ കണ്ടെന്നും  മജിസ്‌ട്രേറ്റിന്റെ അനുമതി ലഭിച്ചതോടെയാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 'പുറത്ത് എന്താണു നടക്കുന്നതെന്ന് അദ്ദേഹത്തിനറിയില്ല. അദ്ദേഹത്തിന്റെ സാറ്റലൈറ്റ് ടിവി വര്‍ക്ക് ചെയ്യുന്നില്ല. അതിനാല്‍ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം പുറത്തുനടക്കുന്ന സംഭവങ്ങളുടെ കുറച്ച് സിഡികള്‍ ഞങ്ങള്‍ നല്‍കി. 

അദ്ദേഹം അവിടെ ബുക്കുകള്‍ വായിക്കുകയും സിനിമകള്‍ കാണുകയുമാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ താടി ഒരുപാട് വളര്‍ന്നു. എന്തുകൊണ്ടാണ് ഷേവ് ചെയ്യാത്തതെന്നു ഞാന്‍ ചോദിച്ചപ്പോള്‍, ജയില്‍ മോചിതനായശേഷമേ അതു ചെയ്യൂ എന്ന് അദ്ദേഹം പറഞ്ഞു.'- ഉമറിന്റെ സഹോദരി സഫിയ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT