India

ജയ്പൂര്‍ സ്‌ഫോടന പരമ്പര; നാലുപേര്‍ കുറ്റക്കാര്‍; ഒരാളെ വെറുതെ വിട്ടു

2008 മെയ് 13നാണ് സ്‌ഫോടന പരമ്പര ഉണ്ടായത്. സംഭവത്തില്‍ 71 പേര്‍ കൊല്ലപ്പെട്ടിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ജയ്പൂര്‍ സ്‌ഫോടന പരമ്പര കേസില്‍ നാലുപേര്‍ കുറ്റക്കാരെന്ന് കോടതി. ഒരാളെ വെറുതെ വിട്ടു. 2008ലായിരുന്നു കേസിനാസ്പദമായ സംഭവം. യുഎപിഎ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്. സര്‍വാര്‍ ആസ്മി, മുഹമ്മദ് സെയ്ഫ്, സെയ്ഫുര്‍ റഹ്മാന്‍, സല്‍മാന്‍ എന്നിവരെയാണ് പ്രത്യേക കോടതി ശിക്ഷിച്ചത്. ഷഹബാസ് ഹസന്‍ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി.

നേരത്തെ, ഫെബ്രുവരി 2018ല്‍ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരനായ ആരിസ് ഖാന്‍ അലിയാസ് ജുനൈദിനെ ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി, ജയ്പൂര്‍, അഹമ്മദാബാദ്, ഉത്തര്‍പ്രദേശ് കോടതി എന്നിവിടങ്ങളിലെ സ്‌ഫോടനത്തിനു പിന്നിലെ സൂത്രധാരന്‍ ഇയാളാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ജയ്പൂരില്‍ സ്‌ഫോടനം നടത്തുന്നതിനായി ആരിസ് ഖാന്‍ ആതിഫ് അമീന്‍ എന്നയാള്‍ക്കൊപ്പം ഉഡുപ്പിയില്‍ നിന്ന് സ്‌ഫോടന വസ്തുക്കള്‍ ശേഖരിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

2008 മെയ് 13നാണ് സ്‌ഫോടന പരമ്പര ഉണ്ടായത്. സംഭവത്തില്‍ 71 പേര്‍ കൊല്ലപ്പെട്ടിരുന്നു.  185 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരേ ദിവസം ഒമ്പത് ഇടങ്ങളിലാണ് സ്‌ഫോടനം ഉണ്ടായത്. പത്തിടത്താണ് സ്‌ഫോടന വസ്തുക്കള്‍ സ്ഥാപിച്ചിരുന്നത്. ഒരെണ്ണം പൊട്ടിത്തെറിച്ചില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT