India

ജസ്റ്റിസ് കെ എം ജോസഫ് ജൂനിയര്‍ തന്നെ ; സീനിയോറിട്ടി നിശ്ചയിച്ചത് കീഴ്‌വഴക്കം അനുസരിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍

ജസ്റ്റിസ് ജോസഫിനേക്കാള്‍ മുമ്പേ ജഡ്ജിമാരായവരാണ് ഇന്ദിര ബാനര്‍ജിയും വിനീത് സരണുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : സുപ്രീംകോടതിയിലെ പുതിയ ജഡ്ജിമാരുയെ സീനിയോറിട്ടി സംബന്ധിച്ച വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് കെ എം ജോസഫ് ജൂനിയര്‍ തന്നെയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സുപ്രീംകോടതിയിലേക്ക് ഉയര്‍ത്തിയ ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജിയെയും വിനീത് സരണിനെയും അപേക്ഷിച്ച് ജോസഫ് ജൂനിയറാണ്. രണ്ടാമത് നല്‍കിയ ശുപാര്‍ശയാണ് സീനിയോറിട്ടിക്കായി കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചത്. 

2018 ജൂലൈ 16നാണ് മൂന്നുപേരുടെയും നിയമന ശുപാര്‍ശ ലഭിച്ചതെന്നും കേന്ദ്രം അറിയിച്ചു. നിലവിലെ കീഴ് വഴക്കം അനുസരിച്ചാണ് കേന്ദ്രനടപടി. ജസ്റ്റിസ് ജോസഫിനേക്കാള്‍ മുമ്പേ ജഡ്ജിമാരായവരാണ് ഇന്ദിര ബാനര്‍ജിയും വിനീത് സരണുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 2002 ഫെബ്രുവരി 5നാണ് ഇന്ദിര ബാനര്‍ജി ഹൈക്കോടതി ജഡ്ജിയായി നിയമിതയാകുന്നത്. അതേവര്‍ഷം ഫെബ്രുവരി 14 നാണ് വിനീത് സരണ്‍ ജഡ്ജിയാകുന്നത്. എന്നാല്‍ 2004 ഒക്ടോബര്‍ 14നാണ് കെ എം ജോസഫ് ഹൈക്കോടതി ജഡ്ജിയാകുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
 

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ കെ എം ജോസഫിന്റെ പേര് സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നതിന് നേരത്തെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ ശുപാര്‍ശ തള്ളുകയായിരുന്നു. തുടര്‍ന്ന് കൊളീജിയം രണ്ടാമതും ജസ്റ്റിസ് ജോസഫിന്റെ പേര്, മറ്റ് രണ്ട് ജഡ്ജിമാരുടെ പേരിനൊപ്പം സംര്‍പ്പിക്കുകയായിരുന്നു. ജസ്റ്റിസ് ജോസഫിനെ ജൂനിയറാക്കിയതില്‍ മുതിര്‍ന്ന ജഡ്ജിമാര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. ഇവര്‍ ഇന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ അറിയിക്കും. നാളെയാണ് പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ നടക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെങ്കടലിൽ യുഎസ് വിമാനവാഹിനി കപ്പലിൽ തീപിടിത്തം; ശത്രുക്കളുടെ ആക്രമണമല്ലെന്ന് അമേരിക്ക

കട്ടിലിൽ ചലനമില്ലാതെ ഒരു വയസുകാരി; അമ്മ ശ്വാസം മുട്ടിച്ച് കൊന്നു

'ഞാന്‍ മരിക്കുകയാണെങ്കില്‍ പോലും അത് ഇടുക്കിയിലായിരിക്കും'; റോഷി അഗസ്റ്റിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ജോസ് കെ മാണി

എല്‍പിജി ഇനി മുന്‍ഗണന അനുസരിച്ച്; ഉപയോഗം നിരീക്ഷിക്കാന്‍ മോണിറ്ററിങ് കമ്മിറ്റി; പാചകവാതക ക്ഷാമം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍

'അയാൾ അവിടെ ഇരുന്ന് ഒണ്ടാക്കണ്ട കാര്യമുണ്ടോ? ഇതിപ്പം കുളിച്ചില്ലേലും കോണകം പുരപ്പുറത്ത് കിടക്കണമെന്ന് പറയുന്ന പോലെയാ' (വി‍ഡിയോ)

SCROLL FOR NEXT