India

രാജ്യസഭാ സെക്രട്ടേറിയറ്റ് ജീവനക്കാരന് കോവിഡ്; പാര്‍ലിമെന്റിന്റെ രണ്ട് നിലകള്‍ അടച്ചു

രാജ്യസഭാ സെക്രട്ടേറിയറ്റ് ജീവനക്കാരന് കോവിഡ്; പാര്‍ലിമെന്റിന്റെ രണ്ട് നിലകള്‍ അടച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പാര്‍ലിമെന്റിന്റെ രണ്ട് നിലകള്‍ അടച്ചു. രാജ്യസഭയിലെ സെക്രട്ടേറിയറ്റ് ഓഫീസര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ഇതോടെയാണ് രണ്ട് നിലകള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്.

രാജ്യസഭാ സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന ഓഫീസര്‍ക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയാണ് പരിശോധന നടത്തിയത്. ഇദ്ദേഹത്തിന്റേയും കുടുംബത്തില്‍ എല്ലാവരുടേയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു.

പാര്‍ലിമെന്റ് സമുച്ചയത്തില്‍ ജോലി ചെയ്യുന്ന നാലാമത്തെ വ്യക്തിക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാം ലോക്ക്ഡൗണ്‍ തീര്‍ന്നതിന് പിന്നാലെ പാര്‍ലിമെന്റിന്റെ പ്രവര്‍ത്തനം മെയ് മൂന്ന് മുതല്‍ പുനാരരംഭിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'