പ്രതീകാത്മക ചിത്രം 
India

ജീവിക്കാന്‍ വകയില്ല; മകളെ ബന്ധുവീട്ടിലേക്ക് പറഞ്ഞയച്ചു; പതിനാറുകാരിയെ വിറ്റു എന്ന് ആരോപിച്ച് ആള്‍ക്കൂട്ടം പിതാവിനെ തല്ലിക്കൊന്നു

അച്ഛനെ സഹായിക്കാനായി മകള്‍ ചുറ്റുവട്ടത്തെ വീടുകളില്‍ വീട്ടുജോലിക്ക് പോകുമായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: പതിനാറുകാരിയായ മകളെ വിറ്റു എന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ടം പിതാവിനെ തല്ലിക്കൊന്നു. ജീവിക്കാന്‍ വഴിയില്ലാത്തതിനാല്‍, മകളെ ബന്ധുവീട്ടിലേക്ക് പറഞ്ഞയച്ച മെയ്ന്‍പുരി സ്വദേശി സര്‍വേഷ് ദിവാകറിനെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. മകളെ വിറ്റു എന്ന് അയല്‍വാസികള്‍ പറഞ്ഞു പരത്തിയ കഥ വിശ്വസിച്ച് എത്തിയ നാട്ടുകാര്‍ ദിവാകറിനെ റോഡിലിട്ട് മര്‍ദിക്കുകയായിരുന്നു. മണിക്കൂറുകളോളം ചോരവാര്‍ന്ന് റോഡില്‍ കിടന്ന ദിവാകറിനെ പൊലീസ് എത്തി ആശുപത്രിയിലാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. തിങ്കളാഴ്ച ദിവാകര്‍ മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ആള്‍ക്കൂട്ട ആക്രമണത്തിന്റെ വീഡിയോയില്‍ നിന്ന് നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എസ്പി അജയ് കുമാര്‍ വ്യക്തമാക്കി. 

പലഹാരക്കച്ചവടക്കാരനായ ദിവാകര്‍, മെയ്ന്‍പുരിയിലെ വാടക വീട്ടില്‍ മകള്‍ക്കൊപ്പമാണ് താമസം. അച്ഛനെ സഹായിക്കാനായി മകള്‍ ചുറ്റുവട്ടത്തെ വീടുകളില്‍ വീട്ടുജോലിക്ക് പോകുമായിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ദിവാകര്‍ മകളെ നോയിഡയിലെ ബന്ധുവീട്ടിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്. 

ദിവാകറിന്റെ മകള്‍ക്ക് ഒരുലക്ഷം രൂപ നല്‍കുമെന്ന് സമാജ്‌വാദി പാര്‍ട്ടി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ പത്തുലക്ഷം നല്‍കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൂരൽമല - മുണ്ടക്കൈ ദുരിതബാധിതർക്ക് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം ഇഴയുന്നു; കോൺഗ്രസിനും ലീഗിനും വിമർശനം

'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ

ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്‌കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍