India

ടിപ്പു ജയന്തി ആഘോഷത്തിന് നിരോധനം; തീരുമാനം പുനപ്പരിശോധിക്കണമെന്ന് ഹൈക്കോടതി

യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍തന്നെ ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കിക്കൊണ്ട് തീരുമാനം എടുക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ടിപ്പു സുല്‍ത്താന്റെ ജന്‍മദിനമായ ടിപ്പു ജയന്തി ആഘോഷം വേണ്ടെന്നുവെക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കര്‍ണാടക ഹൈക്കോടതി ആവശ്യപ്പെട്ടു. ടിപ്പു ജയന്തി നിരോധിച്ചുകൊണ്ടുള്ള യെദ്യൂരപ്പ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഒരുകൂട്ടം സാമൂഹ്യപ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിര്‍ദേശം.

ജൂലയ് 30ന് ആണ് ടിപ്പു ജയന്തി ആഘോഷം നിര്‍ത്തുന്നതായി പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഈ തീരുമാന പുനപ്പരിശോധിക്കണമെന്നും രണ്ട് മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കാനുള്ള തീരുമാനം പെട്ടെന്നൊരു ദിവസം എടുത്തതാണെന്ന് കോടതി നിരീക്ഷിച്ചു. ഇങ്ങനെയൊരു തീരുമാനം എടുക്കുമ്പോള്‍ മന്ത്രിസഭ പോലും പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.  

യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍തന്നെ ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കിക്കൊണ്ട് തീരുമാനം എടുക്കുകയായിരുന്നു. വര്‍ഗീയത വളര്‍ത്തുമെന്നതിനാലാണ് ടിപ്പു ജയന്തി ആഘോഷം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ നിലപാട്. 

2015 മുതല്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ആയിരുന്നു ടിപ്പു ജയന്തി ആഘോഷിക്കുന്ന പതിവ് ആരംഭിച്ചത്. മൈസൂര്‍ സുല്‍ത്താന്‍ ആയിരുന്ന ടിപ്പുവിന്റെ ജന്മദിനം നവംബര്‍ 10ന് ആണ് ആഘോഷിക്കുന്നത്. ടിപ്പു സുല്‍ത്താന്‍ ഹൈന്ദവ വിരുദ്ധനാണെന്നാരോപിച്ച് പ്രതിപക്ഷത്തായിരുന്നപ്പോള്‍ ബിജെപി ഇതിനെ എതിര്‍ത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം