India

ട്രംപിന് വേണ്ടി ചെലവാക്കിയത് 100കോടി, തൊഴിലാളികളെ തിരിച്ചയക്കാന്‍ പണമില്ല; യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കുമെന്ന് സോണിയ

നാട്ടിലേക്ക് തിരിച്ചുപോവുന്ന കുടിയേറ്റ തൊഴിലാളികളില്‍ നിര്‍ധനരായവരുടെ ട്രെയിന്‍ യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നാട്ടിലേക്ക് തിരിച്ചുപോവുന്ന കുടിയേറ്റ തൊഴിലാളികളില്‍ നിര്‍ധനരായവരുടെ ട്രെയിന്‍ യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. സ്വന്തം നാട്ടിലേക്ക് മടങ്ങുന്നവരുടെ ട്രെയിന്‍ യാത്രാച്ചെലവ് അതത് കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റികള്‍ വഹിക്കണമെന്ന് സോണിയ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

യാത്രാനിരക്ക് ഈടാക്കാനുള്ള തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷ രൂക്ഷവിമര്‍ശനമുന്നയിച്ചു. തൊഴിലാളികള്‍ക്ക് സൗജന്യയാത്രയെന്ന കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ആവശ്യം കേന്ദ്രസര്‍ക്കാരും റെയില്‍വേ മന്ത്രാലയവും അവഗണിച്ചു. കോവിഡ് പ്രതിസന്ധി ഘട്ടത്തിലും തൊഴിലാളികളില്‍ നിന്നും കേന്ദ്രം നിരക്ക് ഈടാക്കുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് സോണിയ പറഞ്ഞു. 

തോളോട് തോള്‍ ചേര്‍ന്നുനിന്നുകൊണ്ട് തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ട അവസരമാണിതെന്നും ഇത് കോണ്‍ഗ്രസിന്റെ എളിയ സേവനമാണെന്നും കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു. 

1947 ല്‍ വിഭജനത്തിന് ശേഷം ഇന്ത്യ ഇതുപോലൊരു ദുരന്തം നേരിടുന്നത് ഇതാദ്യമാണ്. ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളും ജോലിക്കാരും ഭക്ഷണമോ മരുന്നോ ഗതാഗത സൗകര്യമോ ഇല്ലാതെ നാടെത്താന്‍ നൂറുകണക്കിന് കിലോമീറ്റര്‍ നടക്കേണ്ടി വരുന്നു.

ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ഗുജറാത്തില്‍ സംഘടിപ്പിച്ച ഒരു പരിപാടിക്ക് മാത്രം ചെലവഴിച്ചത് 100 കോടി രൂപയാണ്. ആ  സര്‍ക്കാരാണ് ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് ട്രെയിന്‍ യാത്രാക്കൂലി ഈടാക്കുന്നത്. നിരക്ക് ഈടാക്കുന്ന റെയില്‍വെ 151 കോടി പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കി. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് കുടിയേറ്റ തൊഴിലാളികള്‍. രാജ്യപുരോഗതിയുടെ അംബാസിഡര്‍മാരാണ് അവര്‍-സോണിയ പ്രസ്താവനയില്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം നഗരസഭയുടെ 200 കോടി ട്രഷറിയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം; എതിര്‍പ്പുമായി ബിജെപി

ചരിത്രമെഴുതി ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍; ഝാര്‍ഖണ്ഡിന് കന്നി സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം

14 ലക്ഷം രൂപയുടെ ഇലക്ട്രിക് കേബിൾ മോഷ്ടിച്ചു, ബഹ്റൈനിൽ രണ്ട് ഏഷ്യാക്കാർ പിടിയിൽ

ഗര്‍ഭിണിക്ക് സ്റ്റേഷനില്‍ ക്രൂരമര്‍ദനം; പി ഇന്ദിര കണ്ണൂര്‍ മേയര്‍; 'വി ബി ജി റാം ജി' ലോക്‌സഭ പാസ്സാക്കി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT